കോവിഡ്; കോടതികൾ ഓൺലൈനായി പ്രവർത്തിക്കണമെന്ന് ഹൈക്കോടതി

By News Bureau, Malabar News
covid-court
Ajwa Travels

കൊച്ചി: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോടതികളോട് ഓൺലൈനായി പ്രവർത്തിക്കാൻ ഉത്തരവിട്ട് കേരള ഹൈക്കോടതി. ഇക്കാര്യം വ്യക്‌തമാക്കുന്ന സർക്കുലർ ഹൈക്കോടതി പുറപ്പെടുവിപ്പിച്ചു.

സർക്കുലർ പ്രകാരം ഹൈക്കോടതികളിലും കീഴ്‌ക്കോടതികളിലും ഓൺലൈനിലായിരിക്കും കേസുകൾ പരിഗണിക്കുക. എന്നാൽ തീർത്തും ഒഴിവാക്കാൻ കഴിയാത്ത സുപ്രധാനമായ കേസുകൾക്ക് നേരിട്ട് വാദം കേൾക്കാൻ അനുമതിയുണ്ട്.

അതേസമയം നേരിട്ട് വാദം കേൾക്കുന്ന കേസുകളിൽ കോടതിമുറിയിൽ 15 പേരിൽ കൂടുതൽ ആളുകളെ അനുവദിക്കില്ല. പൊതുജനങ്ങൾക്ക് കോടതി മുറിയിലേക്കുള്ള പ്രവേശനവും വിലക്കിയിട്ടുണ്ട്.

സംസ്‌ഥാനത്ത് കോവിഡ് വീണ്ടും പിടിമുറുക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇന്ന് 17,755 പേർക്കാണ് സംസ്‌ഥാനത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതിൽ 16488 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് 17 മരണങ്ങളും ഇന്ന് റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്.

Most Read: മുല്ലപ്പെരിയാർ ഡാം നിര്‍മിച്ച എന്‍ജിനീയർക്ക് പ്രതിമ നിർമിക്കാൻ തമിഴ്നാട് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE