സ്വർണക്കടത്ത് കേസ്; യുഎപിഎ നിലനിൽക്കില്ലെന്ന് ഹൈക്കോടതി

By Web Desk, Malabar News
kerala-high-court-against-nokkukooli

കൊച്ചി: നയതന്ത്ര ബാഗിലൂടെയുളള സ്വർണക്കളളക്കടത്ത് കേസിൽ എൻഐഎ നിലപാടുകളെ തള്ളി ഹൈക്കോടതി. സ്വർണക്കടത്ത് കേസിൽ യുഎപിഎ നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. സ്വപ്‌നാ സുരേഷ് അടക്കമുള്ള പ്രതികൾക്ക് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവിലാണ് ഇക്കാര്യങ്ങൾ ഉള്ളത്.

സ്വർണക്കടത്തിലെ ലാഭം എതെങ്കിലും തീവ്രവാദ പ്രവർത്തനങ്ങൾക്കായി പ്രതികൾ ഉപയോഗിച്ചതിന് തെളിവില്ലെന്ന് കോടതി പറഞ്ഞു. പ്രതികൾ ഏതെങ്കിലും വിധത്തിലുളള തീവ്രവാദ പ്രവർത്തനത്തിൽ ഏർപ്പെട്ടതായി കുറ്റപത്രത്തിൽ ഇല്ലെന്നും ഹൈക്കോടതി.

യുഎപിഎയ്‌ക്ക്‌ വ്യക്‌തമായ തെളിവുകൾ എവിടെയെന്ന് കോടതി ചോദിച്ചു. ഹാജരാക്കിയ രേഖകൾ വെച്ച് തീവ്രവാദക്കുറ്റം എങ്ങനെ നിലനിൽക്കുമെന്നും ഡിവിഷൻ ബെഞ്ച് ആരാഞ്ഞു. കളളക്കടത്തും അതുമായി ബന്ധപ്പെട്ട ഗൂഡലോചനയും നടന്നെന്നാണ് പ്രഥമദൃഷ്‌ട്യാ വ്യക്‌തമാകുന്നത്.

സ്വർണക്കളളക്കടത്ത് രാജ്യത്തിന്റെ സ്‌ഥിരതയെ അട്ടിമറിക്കുന്ന സാമ്പത്തിക തീവ്രവാദമെന്ന വാദവും ഹൈക്കോടതി അംഗീകരിച്ചില്ല. വൻതോതിൽ കളളനോട്ടുകൾ അച്ചടിച്ച് വിതരണം ചെയ്യുന്നതാണ് സാമ്പത്തിക തീവ്രവാദ പരിധിയിൽ വരുന്നതെന്നും കോടതി വ്യക്‌തമാക്കി.

Also Read: മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തണം; തമിഴ്‌നാട്ടിൽ പ്രതിഷേധത്തിന് ഒരുങ്ങി എഐഎഡിഎംകെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE