വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന്

By News Bureau, Malabar News
Department of Education
Representational Image

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്‌ചാത്തലത്തില്‍ സംസ്‌ഥാനത്ത് സ്‌കൂളുകളുടെ പ്രവര്‍ത്തനം ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന് ചേരും. ഓഫ് ലൈന്‍ ക്ളാസുകള്‍ക്ക് വേണ്ടിയുള്ള വിശദമായ മാര്‍ഗ രേഖയും യോഗത്തില്‍ പുറത്തിറക്കും. പകൽ പതിനൊന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചേംമ്പറിലാണ് യോഗം.

പത്ത് മുതല്‍ പ്ളസ് ടു വരെയുള്ള ക്ളാസുകള്‍ക്കായാണ് മാര്‍ഗ രേഖ തയ്യാറാക്കുന്നത്. ക്ളാസ് സമയവും എത്ര കുട്ടികളെ പ്രവേശിപ്പിക്കണം എന്നതടക്കമുള്ള വിവരങ്ങള്‍ മാര്‍ഗ രേഖയിലുണ്ടാകും.

ഒന്ന് മുതല്‍ ഒന്‍പത് വരെ ഉള്ള ഓണ്‍ലൈന്‍ ക്ളാസിന്റെ വിശദാംശങ്ങളും മാര്‍ഗരേഖയില്‍ ഉണ്ടാകും. ഒമ്പത് വരെയുള്ള ക്ളാസുകള്‍ ഓണ്‍ലൈനാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.

എസ്എസ്എല്‍സി സിലബസ് ഫെബ്രുവരി ആദ്യവാരവും പ്ളസ് ടു സിലബസ് ഫെബ്രുവരി അവസാന വാരവും പൂര്‍ത്തിയാക്കും. ഓണ്‍ലൈന്‍ ക്ളാസുകള്‍ എത്രനാള്‍ തുടരണമെന്ന കാര്യം ഫെബ്രുവരി രണ്ടാം വാരം പരിശോധിക്കും. പ്രാക്‌ടിക്കല്‍ ക്ളാസുകളിലെ പഠനരീതി സംബന്ധിച്ചും യോഗത്തിൽ നിര്‍ദ്ദേശം ഉണ്ടാകും.

അതേസമയം സ്‌കൂളില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു.

Most Read: ‘കപ്പിള്‍ ഷെയറിങ്’ അല്ലെങ്കിൽ ‘പാർട്‌ണർ സ്വാപ്പിംഗ്’; കേസെടുക്കാൻ സാധിക്കാതെ പോലീസ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE