ജില്ലയിൽ ചൂട് രൂക്ഷം; രാജ്യത്ത് ചൂട് കൂടിയ സ്‌ഥലങ്ങളിൽ കണ്ണൂരും

By Team Member, Malabar News
kannur
Representational image
Ajwa Travels

കണ്ണൂർ : മാർച്ചിന്റെ തുടക്കത്തിൽ തന്നെ സംസ്‌ഥാനം ഒട്ടാകെ വിയർത്തൊലിക്കുന്ന സ്‌ഥിതിയിലേക്ക് എത്തിക്കഴിഞ്ഞു. 35 മുതൽ 38 ഡിഗ്രി സെൽഷ്യസ് വരെയാണ് സംസ്‌ഥാനത്ത് ഇപ്പോഴുള്ള ചൂട്. അതേസമയം തന്നെ ജില്ലയിലെ സ്‌ഥിതി അതിരൂക്ഷമാകുകയാണ്. കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട സ്‌ഥലങ്ങളിൽ കണ്ണൂർ ജില്ലയുമുണ്ട്. കഴിഞ്ഞ കുറെ ദിവസങ്ങളായി ജില്ലയിൽ അനുഭവപ്പെടുന്ന ചൂട് 35 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്.

ക്രമാതീതമായി ഉയർന്ന ചൂട് ഏറ്റവും കൂടുതൽ ബാധിക്കുന്നത് തുറന്ന സ്‌ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളെയാണ്. ഇത്തരത്തിലുള്ള  സൂര്യാഘാതം നിൽക്കാനുള്ള സാധ്യത വളരെക്കൂടുതൽ ആണ്. അതിനാൽ തന്നെ തുറസായ സ്‌ഥലങ്ങളിൽ ജോലി ചെയ്യുന്ന ആളുകൾക്ക് ജോലിസമയം പുനഃക്രമീകരിക്കാൻ ലേബർ ഓഫീസർ നിർദേശം നൽകിയിരുന്നു. നിലവിൽ മലബാർ മേഖലകളിൽ മിക്ക സ്‌ഥലങ്ങളിലും രാത്രി കാലങ്ങളിലും അസഹനീയമായ തരത്തിലുള്ള ചൂട് ആണ് അനുഭവപ്പെടുന്നത്.

ജില്ലയിൽ ഇടക്ക് ചെറിയ തോതിൽ മഴ ലഭിച്ചെങ്കിലും അത് ചൂട് കുറയുന്നതിന് സഹായിച്ചിട്ടില്ല. കൂടാതെ ഇത് കൃഷികളെയും വലിയ രീതിയിൽ ബാധിക്കുന്നുണ്ട്. റബ്ബർ തളിരിടുന്നതിനെ ബാധിക്കുമെന്നത് പോലെ ഇത്തവണ കശുമാവ്, മാവ് എന്നിവ വളരെ വൈകിയാണ് പൂവിട്ടതെന്നും വിദഗ്‌ധർ പറയുന്നു. ചൂടു കൂടുന്ന സാഹചര്യത്തിൽ ജനങ്ങൾ സൂര്യതാപത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ചൂടുയരുന്നതു മൂലം സൂര്യാഘാതം, നിർജലീകരണം, സൂര്യാതാപം തുടങ്ങിയ പ്രശ്‌നങ്ങൾക്കും സാധ്യതയുണ്ട്.

Read also : ആറൻമുളയിൽ വീണാ ജോർജ്, കോന്നിയിൽ ജനീഷ് കുമാർ; സിപിഐഎം സാധ്യതാ പട്ടിക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE