സംസ്‌ഥാനത്ത്‌ ചൂട് ഇനിയും കൂടും; സമ്പൂർണ സൂര്യഗ്രഹണം ഇന്ന്

സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ കടന്നുപോകുമ്പോൾ സൂര്യൻ പൂർണമായി മറഞ്ഞുപോകുന്നതാണ് ഇന്നത്തെ പ്രത്യേകത.

By Trainee Reporter, Malabar News
rising temperature; An order has been issued to reorganize working hours in the state
Rep. Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ താപനില മുന്നറിയിപ്പ് തുടരുന്നു. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ടാണ്. സാധാരണയെക്കാൾ രണ്ടു മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത. പാലക്കാട് ജില്ലയിൽ 41 ഡിഗ്രി വരെയും കൊല്ലം ജില്ലയിൽ 40 ഡിഗ്രി വരെയും തൃശൂരിൽ 39 ഡിഗ്രി വരെയും താപനില ഉയർന്നേക്കാം.

കണ്ണൂർ, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിൽ 37 ഡിഗ്രി വരെയും എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ 36 ഡിഗ്രി വരെയും താപനില ഉയരാനാണ് സാധ്യത. മുന്നറിയിപ്പുള്ള ജില്ലകളിൽ അടുത്ത നാല് ദിവസം ചൂട് കൂടും. പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

അതേസമയം, അപൂർവമായി സംഭവിക്കുന്ന സമ്പൂർണ സൂര്യഗ്രഹണം ഇന്ന് നടക്കും. സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ കടന്നുപോകുമ്പോൾ സൂര്യൻ പൂർണമായി മറഞ്ഞുപോകുന്നതാണ് ഇന്നത്തെ പ്രത്യേകത. വടക്കേ അമേരിക്ക, കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യക്കാർക്കാണ് ഈ ഗ്രഹണം നേരിൽ കാണാനാവുക.

പസഫിക് സമയം രാവിലെ 11.7 മുതലാണ് ദൃശ്യമാകുക. ഇന്ത്യയിൽ നിന്ന് ഗ്രഹണം കാണാനാകില്ല. നാസയടക്കമുള്ള ഏജൻസികൾ ഗ്രഹണം ലൈവായി സംപ്രേഷണം ചെയ്യുന്നുണ്ട്. ചന്ദ്രൻ സൂര്യനെ മറയ്‌ക്കുന്ന പകൽ സമയത്ത് പോലും ഇരുട്ട് അനുഭവപ്പെടും.

Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE