പോക്‌സോ കേസ് അന്വേഷണം; മാർഗരേഖയുമായി ഹൈക്കോടതി

By Desk Reporter, Malabar News
kerala high court_2020 Sep 09
Ajwa Travels

കൊച്ചി: പോക്‌സോ കേസ് അന്വേഷണത്തിന് മാർഗരേഖയുമായി ഹൈക്കോടതി. അന്വേഷണത്തിന്റെ നടപടിക്രമങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതാണ് പുതിയ നിർദേശങ്ങൾ. ഓരോ ജില്ലയിലും പോക്‌സോ കേസുകളുടെ മേൽനോട്ടത്തിന് വനിത ഐപിഎസ് ഉദ്യോഗസ്ഥയെ നിയമിക്കണം. ഇരകളുടെ മൊഴിയെടുപ്പിന് മുൻപ് അവരെ മാനസികമായും ശരീരികമായും അതിന് പാകപ്പെടുത്തണം. പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുന്ന തരത്തിലുള്ള ശക്തമായ അന്വേഷണം പോക്‌സോ കേസുകളിൽ ഉണ്ടാവണം എന്നും മാർഗരേഖയിൽ പറയുന്നു.

ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നവർക്ക് പരിശീലനം അടക്കം ഉറപ്പാക്കാൻ നോഡൽ ഓഫീസറെ നിയമിക്കണം, അന്വേഷണ ഉദ്യോഗസ്ഥന് ജുവനൈൽ ജസ്റ്റിസ് ആക്ടിനെക്കുറിച്ച് അറിവുണ്ടാവണം, ഇരകളുടെ സംരക്ഷണം ഉറപ്പാക്കാൻ വൺ സ്റ്റോപ്പ്‌ സെന്റർ സ്ഥാപിക്കണം, കേസുകൾ കൈകാര്യം ചെയ്യാൻ പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കണം, തുടങ്ങിയ നിർദേശങ്ങളാണ് മാർഗരേഖയിൽ അടങ്ങിയിട്ടുള്ളത്.

സമീപകാലത്ത് സംസ്ഥാനത്തെ പല പോക്‌സോ കേസുകളുടെയും കുറ്റപത്രം ദുർബലമായതിനാൽ പ്രതികൾക്ക് ജാമ്യം ലഭിക്കുന്ന സാഹചര്യങ്ങൾ ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE