ഹിജാബ് ഇസ്‌ലാമിൽ ഒഴിച്ചുകൂടാനാകാത്ത ആചാരമല്ല; കർണാടക സർക്കാർ

By News Desk, Malabar News
Hijab Row Karnataka
Representational Image
Ajwa Travels

ബെംഗളൂരു: ഹിജാബ് ഇസ്‌ലാം മതത്തിലെ ഒഴിച്ചുകൂടാനാവാത്ത ആചാരമല്ലെന്ന് ഹൈക്കോടതിയോട് കര്‍ണാടക സര്‍ക്കാര്‍. ഹിജാബ് നിരോധനം മതസ്വാതന്ത്ര്യത്തിൻമേല്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശം ലംഘിക്കുന്നില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.

കര്‍ണാടക ഹിജാബ് വിഷയത്തില്‍ വാദം കേള്‍ക്കവെ ആയിരുന്നു സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ചീഫ് ജസ്‌റ്റിസ് ഋതുരാജ് അവസ്‌തി, ജസ്‌റ്റിസുരായ കൃഷ്‌ണ എസ് ദീക്ഷിത്, ജെഎം ഖാസി എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.

ഹിജാബ് മതാചാരമല്ലെന്നും വിഷയത്തില്‍ സര്‍ക്കാരെടുത്ത തീരുമാനം ശരിയാണെന്നും അഡ്വ.ജനറല്‍ വാദിച്ചു. സ്‌കൂളുകളില്‍ ഹിജാബ് നിരോധിക്കുന്നതിലൂടെ മതപരമായ സ്വാതന്ത്ര്യത്തില്‍ ഇടപെടുകയല്ല മറിച്ച് മതേതരത്വം കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നായിരുന്നു അഡ്വക്കേറ്റ് ജനറലിന്റെ വാദം.

ഉഡുപ്പിയിലെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചതിനെതിരെ സമര്‍പ്പിച്ച ഹരജികളിലാണ് ഇന്ന് ഹൈക്കോടതിയില്‍ വാദം നടന്നത്. നേരത്തെ ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ സംസ്‌ഥാന അഡ്വക്കേറ്റ് ജനറല്‍ പ്രഭുലിങ് നവദ്‌ഗി സമയം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് വാദം കേള്‍ക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്‌ചയും വാദം തുടരും.

Most Read: പ്രായം 80, ഓർമശക്‌തി ഗംഭീരം; കശ്‌മീരി മുത്തശ്ശിയുടെ ഇംഗ്ളീഷിന് കയ്യടിച്ച് സോഷ്യൽ മീഡിയ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE