റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയർന്നു. 327 പേർക്കാണ് കഴിഞ്ഞ ദിവസം പുതുതായി രോഗം സ്‌ഥിരീകരിച്ചത്. പുതിയ രോഗികളിൽ കൂടുതലും റിയാദിലാണ്. 257 പേർ രോഗമുക്‌തി നേടി. 4 മരണങ്ങളാണ് വിവിധ ഇടങ്ങളിലായി റിപ്പോർട് ചെയ്‍തത്. ഇതോടെ രാജ്യത്ത് റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളുടെ ആകെ എണ്ണം 3,69575ഉം രോഗമുക്‌തി നേടിയവരുടെ എണ്ണം 3,60954ഉം ആയി. മരണസംഖ്യ 6,393 ആയി ഉയർന്നു.
2,228 സജീവ കോവിഡ് രോഗികളാണ് നിലവിൽ രാജ്യത്തുള്ളത്. ഇതിൽ 385 പേർ ഗുരുതരാവസ്‌ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്‌തികരമാണ്. രാജ്യത്തെ കോവിഡ് മുക്‌തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുകയാണ്.
റിയാദ് (134), കിഴക്കൻ പ്രവിശ്യ (67), മക്ക (38), അസീർ (10), അൽഖസീം (13), മദീന (11), ഹാഇൽ (10), അൽബാഹ (17), വടക്കൻ അതിർത്തി മേഖല (6), നജ്‌റാൻ (8), തബൂക്ക് (2), അൽജൗഫ് (5), ജീസാൻ (6) എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസം സൗദി അറേബ്യയിൽ സ്‌ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം.
Read also: യുഎഇയിൽ കോവിഡ് ബാധ 3000ന് മുകളിൽ തന്നെ; 3,251 പുതിയ കേസുകൾ