അബുദാബി : കഴിഞ്ഞ 24 മണിക്കൂറിൽ യുഎഇയിൽ 3,251 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. രാജ്യത്തെ പ്രതിദിന കോവിഡ് ബാധ ഇപ്പോഴും 3000ന് മുകളിൽ തന്നെ തുടരുകയാണ്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 3,20,126 ആയി ഉയർന്നു. ഇതിനൊപ്പം തന്നെ രാജ്യത്ത് നിലവിൽ കോവിഡ് ബാധിതരായി മരിക്കുന്ന ആളുകളുടെ എണ്ണവും പ്രതിദിനം ഉയരുകയാണ്. കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് 14 പേരാണ് കോവിഡ് ബാധയെ തുടർന്ന് മരിച്ചത്.
രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ച ആകെ ആളുകളുടെ എണ്ണം 902 ആയി ഉയർന്നിട്ടുണ്ട്. കൂടാതെ ഇതുവരെ കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിഞ്ഞിരുന്ന 2,97,040 ആളുകൾ ഇതിനോടകം തന്നെ രോഗമുക്‌തരായി. കഴിഞ്ഞ ദിവസം മാത്രം 3,860 ആളുകളാണ് രാജ്യത്ത് കോവിഡ് മുക്‌തരായത്. ഇതോടെ നിലവിൽ രോഗബാധിതരായി രാജ്യത്ത് ചികിൽസയിൽ തുടരുന്ന ആളുകളുടെ എണ്ണം 22,184 ആയി. കൂടാതെ രാജ്യത്ത് ഇതുവരെ 2.65 കോടിയിലധികം കോവിഡ് പരിശോധനകൾ നടന്നതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കുന്നുണ്ട്.
Read also : അഫ്‌ഗാനിസ്‌ഥാനിൽ താലിബാൻ ആക്രമണം; 16 സൈനികർ കൊല്ലപ്പെട്ടു