സ്വവർഗാനുരാഗം ജോലിയിൽ നിന്ന് പിരിച്ചുവിടാനുള്ള കാരണമല്ല; അലഹബാദ് ഹൈക്കോടതി

By Staff Reporter, Malabar News
fake-marriage-promise and sexual assault alahabad
Allahabad High Court
Ajwa Travels

അലഹബാദ്: സ്വവർഗാനുരാഗി ആണെന്ന കാരണത്താൽ ഒരാളെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നത് തെറ്റാണെന്ന് അലഹബാദ് ഹൈക്കോടതി. ലൈംഗിക താൽപര്യങ്ങൾ ഒരാളുടെ സ്വകാര്യമായ കാര്യമാണെന്നും സ്വകാര്യതാ സംരക്ഷണം മൗലികാവകാശം ആണെന്നും കോടതി ഓർമിപ്പിച്ചു. യുപിയിലെ ബുലന്ദ്ഹറിൽ ഹോം ഗാർഡിനെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ പരാമർശം.

സ്വവർഗാനുരാഗിയായ കാരണത്താലാണ് ഹോം ഗാർഡിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. എന്നാൽ ഇത് ഹൈക്കോടതി തടയുകയും അദ്ദേഹത്തെ ജോലിയിൽ തിരിച്ചെടുക്കാൻ ഉത്തരവിടുകയും ചെയ്‌തു. തന്റെ പങ്കാളിയുമൊത്തുള്ള വീഡിയോ പുറത്തായതിനെ തുടർന്നാണ് ഹോം ഗാർഡിനെ ജോലിയിൽ നിന്ന് പുറത്താക്കിയത്. 2019 ജൂണിലാണ് സംഭവം നടന്നത്.

അധാർമികമായ ലൈംഗിക പ്രവൃത്തികളിൽ ഏർപ്പെട്ടതിനെ തുടർന്നാണ് പുറത്താക്കിയതെന്നാണ് ജില്ലാ കമാൻഡന്റിന്റെ വിശദീകരണം. എന്നാൽ സുപ്രീം കോടതി വിധിയെ മറികടന്നു കൊണ്ടുള്ളതാണ് പിരിച്ചുവിടൽ നടപടിയെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചു. ഏതൊരു വ്യക്‌തിക്കും തന്റെ പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നും അത് അവരുടെ സ്വകാര്യമായ വിഷയമാണെന്നും അലഹബാദ് ഹൈക്കോടതി വ്യക്‌തമാക്കി.

Read Also: ഇന്ധന വില വര്‍ധന; ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE