ദുബായിൽ വീടിന് തീ പിടിച്ചു; അഗ്‌നിശമന സേനയുടെ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി

By Desk Reporter, Malabar News
Fire at Dubai
Ajwa Travels

ദുബായ്: അല്‍ ലിസൈലിയിലെ വീട്ടിൽ തീപിടുത്തം. വെള്ളിയാഴ്‌ച രാവിലെയായിരുന്നു സംഭവം. വീടിന് പുറത്തായി സജ്‌ജീകരിച്ചിരുന്ന ടെന്റിലുണ്ടായ വൈദ്യുത ഷോര്‍ട് സര്‍ക്യൂട്ടാണ് അപകട കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തീ നിയന്ത്രണ വിധേയമാക്കിയതായി ദുബായ് സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഇവിടെ താമസിച്ചിരുന്ന ഒരു കുടുംബത്തിലെ 12 അംഗങ്ങളെ അഗ്‌നിശമന സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി. സംഭവത്തില്‍ ആളപായമൊന്നും റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ല.

എന്നാല്‍ വീട്ടില്‍ സജ്‌ജീകരിച്ചിരുന്ന ടെന്റും അതിന് ചുറ്റുമുണ്ടായിരുന്ന മറ്റ് സാധനങ്ങളും പൂര്‍ണമായി കത്തി നശിച്ചു. വെള്ളിയാഴ്‌ച രാവിലെ 7.21നാണ് തീപിടുത്തം സംബന്ധിച്ച് സിവില്‍ ഡിഫന്‍സിന് വിവരം ലഭിച്ചത്. ഏഴ് മിനിറ്റിനുള്ളില്‍ രക്ഷാപ്രവര്‍ത്തകര്‍ സ്‌ഥലത്ത് എത്തിയതായി അധികൃതര്‍ അറിയിച്ചു. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ തീ പൂര്‍ണമായി നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതായും അധികൃതർ വ്യക്‌തമാക്കി.

Most Read:  ഭവാനിദേവി; ഫെൻസിങ്ങിൽ ഒളിമ്പിക്‌സ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യക്കാരി; കേരളത്തിനും അഭിമാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE