ദുബായ്: ലോകത്തിലെ ഏറ്റവും വലിയ തുറമുഖങ്ങളിൽ ഒന്നായ ദുബായ് ജബൽ അലി പോർട്ടിൽ തീപിടുത്തം. തുറമുഖത്ത് നങ്കൂരമിട്ട കപ്പലുകളിൽ ഒന്നിലുണ്ടായ സ്ഫോടനം തീപിടുത്തത്തിലേക്ക് നയിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. മിഡിൽ ഈസ്റ്റിലെ ഏറ്റവും തിരക്കേറിയ തുറമുഖങ്ങളിൽ ഒന്ന് കൂടിയാണ് ജബൽ അലി പോർട്ട്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
A fire caused by an explosion within a container on board a ship at Jebel Ali Port has been brought under control; no casualities have been reported. pic.twitter.com/iLdS3zEegW
— Dubai Media Office (@DXBMediaOffice) July 7, 2021
‘ജബൽ അലി തുറമുഖത്ത് കപ്പലിലെ കണ്ടെയ്നറിനുള്ളിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കി. ഇതുവരെ ആളപായമൊന്നും റിപ്പോർട് ചെയ്തിട്ടില്ല’, ദുബായ് മീഡിയ ഓഫിസ് ട്വിറ്ററിലൂടെ അറിയിച്ചു. തുറമുഖത്ത് നിന്ന് 25 കിലോമീറ്റർ (15 മൈൽ) അകലെയുള്ള സമീപ പ്രദേശങ്ങളിലെ കെട്ടിടങ്ങൾക്കും, അവയുടെ ജനലുകൾക്കും സ്ഫോടനത്തിന്റെ ആഘാതത്തിൽ ഇളക്കം തട്ടിയെന്നാണ് റിപ്പോർട്ടുകൾ.
Read Also: പുൽവാമയിൽ ഏറ്റുമുട്ടൽ; സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു