കേരളത്തെ ഞെട്ടിച്ച ദുർമന്ത്രവാദ നരബലി; അതീവക്രൂരവും വിവരണാതീതവും

By Central Desk, Malabar News
Human sacrifice _ Witchcraft killings in kerala _ Padmam and Rosli
നരബലിക്ക് ഇരയായ പത്‌മം, റോസ്‌ലി
Ajwa Travels

കൊച്ചി: പത്തനംതിട്ട ഇലന്തൂരിൽ നരബലി നൽകിയ സ്‌ത്രീകളോട്‌ പറയാൻ സാധിക്കുന്നതിനുമപ്പുറം ക്രൂരമായാണ് പ്രതികൾ ചെയ്‌തതെന്ന് എറണാകുളം സിറ്റി പൊലീസ് കമ്മിഷണർ.

പണം മാത്രമായിരുന്നില്ല കൊലപാതക പ്രേരണഎന്നും പണം നൽകാമെന്നു പ്രലോഭിപ്പിച്ചാണ് മുഹമ്മദ് ഷാഫി സ്‌ത്രീകളെ കൂട്ടിക്കൊണ്ടു പോയതെന്നും കൂട്ടികൊണ്ടുപോയ അതാത് രാത്രികളിൽ തന്നെ ഇവരെ കൊലപ്പെടുത്തിയതായും പൊലീസ് പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പറവൂർ സ്വദേശിയുടെ ഉടമസ്‌ഥതയിലുള്ള ഒരു വാഹനം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൂടുതൽ സ്‌ത്രീകൾ ഇരയായിട്ടുണ്ടോ എന്നതും സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതും അന്വേഷിക്കുന്നതായും കമ്മിഷണർ പറഞ്ഞു.

പണം ഉൾപ്പടെയുള്ള വാഗ്‌ദാനങ്ങൾ നൽകി പ്രലോഭിപ്പിച്ചാണ് അന്നന്നത്തെ ജീവിതം കൂട്ടിമുട്ടിക്കാനായി ഓടിയിരുന്ന ഈ സ്‌ത്രീകളെ ഇലന്തൂരിലെ പ്രതികളുടെ വീട്ടിൽ ഷാഫി എത്തിച്ചിരുന്നത്. ശേഷം കൈകാലുകൾ കെട്ടിയിട്ടു മാറിടം അറുത്തുമാറ്റുകയും രക്‌തം വാർന്നുശേഷം കഴുത്തിൽ കത്തി കുത്തിയിറക്കി ക്രൂരമായി കൊലപ്പെടുത്തുകയും ശേഷം വെട്ടിനുറുക്കി ഉപ്പ് വിതറി, കുഴിച്ചിട്ട സ്‌ഥലത്ത് മഞ്ഞള്‍ നടുകയും ചെയ്‌ത അതീവ ക്രൂരതയാണ് പ്രതികൾ ചെയ്‌ത രീതിയെന്നും പോലീസ് വ്യക്‌തമാക്കുന്നു.

Related: മനുഷ്യ മനസാക്ഷി ഞെട്ടിക്കുന്ന ദുർമന്ത്രവാദം; കേരളം തലകുനിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE