കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്‍മഹത്യക്ക് ശ്രമിച്ചു

By Desk Reporter, Malabar News
suman murder
Representational Image

കൊല്ലം: ജില്ലയിലെ കണ്ണനല്ലൂർ വെളിച്ചിക്കാലയിൽ ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വെളിച്ചിക്കാല സാലു ഹൗസിൽ ജാസ്‌മിനെ (40) ആണ് ഭർത്താവ് ഷൈജു കൊലപ്പെടുത്തിയത്. ഇയാൾ കൃത്യത്തിന് ശേഷം വിഷം കഴിച്ച് ആത്‍മഹത്യക്ക് ശ്രമിച്ചതായി പോലീസ് അറിയിച്ചു.

പ്രതി നിലവിൽ അസീസിയ മെഡിക്കൽ കോളേജിൽ പോലീസ് നിരീക്ഷണത്തിലാണ്. ഇയാളുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.

ഇന്ന് രാവിലെ കുട്ടികൾക്ക് ഉറക്കഗുളിക കൊടുത്ത ശേഷമാണ് ഭാര്യയെ കൊലപ്പെടുത്തിയത്. ഉച്ചയ്‌ക്ക് ശേഷം കുട്ടികൾ ഉണർന്നപ്പോഴാണ് അച്ഛനും അമ്മയും ബോധംകെട്ടു കിടക്കുന്നത് കണ്ടത്. തുടർന്ന് ഇവർ അയൽവാസികളെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു.

അതേസമയം ഷൈജു സ്‌ഥിരമായി മദ്യപിച്ച് വീട്ടിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു.

Most Read: ധീരജ് വധം; രണ്ടുപേര്‍ പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE