ശുചിത്വം ആരാധനയുടെ ഭാഗം: പ്രാർഥനക്ക് അനുമതി നല്‍കുക; എസ്‌വൈഎസ്‍

By Desk Reporter, Malabar News
Hygiene Part of Worship: Government Should Grant Permission to open shrines; SYS
നിവേദനം എസ്‌വൈഎസ്‍ വൈസ് പ്രസിഡണ്ട് കെഎ റഹ്‌മാൻ ഫൈസി കാവനൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ടിന് നല്‍കുന്നു
Ajwa Travels

മലപ്പുറം: കോവിഡ് വ്യാപന നിയന്ത്രണങ്ങൾ പിൻവലിച്ച് ഇളവ് നല്‍കിയ സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് എസ്‌വൈഎസ്‍ ആവശ്യപ്പെട്ടു.

ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള നിവേദനം ഈസ്‌റ്റ്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടനയുടെ സംസ്‌ഥാന വൈസ് പ്രസിഡണ്ട് കെഎ റഹ്‌മാന്‍ ഫൈസി കാവനൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ടിന് നല്‍കി. സംസ്‌ഥാന കമ്മിറ്റി നാളെ നടത്തുന്ന കൂട്ടഹരജി സമര്‍പ്പണത്തിന്റെ മുന്നോടിയായാണ് നിവേദനം കൈമാറിയത്.

‘ശുചിത്വം ആരാധനയുടെ ഒഴിവാക്കാനാവാത്ത ഭാഗമായതിനാല്‍ കൈകാലുകളും മുഖവും കഴുകി മാത്രമാണ് മുസ്‌ലിം വിശ്വാസികള്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കുന്നത്. അതുകൊണ്ടു തന്നെ, നിശ്‌ചിത സമയം തീരുമാനിച്ച് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ആരാധന നിര്‍വഹിക്കാന്‍ പള്ളികള്‍ തുറക്കണം. ഇതിനാവശ്യമായ നടപടി വേഗത്തിൽ സ്വീകരിക്കണം’ -നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ജില്ലാ ജനറല്‍ സെക്രട്ടറി സലീം എടക്കര, വൈസ് പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് മാസ്‌റ്റർ മേല്‍മുറി, സെക്രട്ടറി സിഎം കുട്ടി സഖാഫി വെള്ളേരി, ഐപി ഉമര്‍ വാഫി കാവനൂര്‍ എന്നിവർ നിവേദന കൈമാറ്റ പരിപാടിയിൽ സംബന്ധിച്ചു.

Hygiene Part of Worship: Government Should Grant Permission to open shrines; SYSആരാധാനാലയങ്ങള്‍ തുറക്കണം എന്നാവശ്യപ്പെട്ട് ജില്ലയിലെ ജനപ്രതിനിധകള്‍ക്ക് നാളെ വെള്ളിയാഴ്‌ച എസ്‌വൈഎസ്‍ കൂട്ട ഹര്‍ജി നല്‍കും; പ്രതിനിധികൾ അറിയിച്ചു. ജില്ലയിലെ എംഎല്‍എമാര്‍ക്ക് എസ്‌വൈഎസ്‍ മണ്ഡലം കമ്മിറ്റികളും തദ്ദേശ സ്‌ഥാപന പ്രസിഡണ്ടുമാര്‍ക്ക് സംഘടനയുടെ പഞ്ചായത്ത്, മുന്‍സിപ്പല്‍ കമ്മിറ്റികളും നിവേദനം നല്‍കും.

Most Read: അലോപ്പതിക്കെതിരെ വ്യാജ പ്രചാരണം; രാംദേവിനെതിരെ കേസെടുത്ത് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE