ഇടുക്കി: മഴക്കെടുതിയില്‍ ഇടുക്കി ജില്ലയിലുണ്ടായത് 183 കോടി രൂപയിലേറെ നഷ്‌ടം. 119 വീടുകളാണ് പൂർണമായും തകർന്നത്. 151.34 ഹെക്‌ടർ സ്‌ഥലത്തെ കൃഷി നശിച്ചുവെന്നും ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിങ്ങനെ ദുരന്തത്തില്‍പ്പെട്ടു മരിച്ചത് 12 പേരാണ്.
391 വീടുകള്‍ ഭാഗികമായി തകർന്നു, നഷ്‌ടം 15 കോടിയോളമാണ്. 4194 കര്‍ഷകരെയും മഴക്കെടുതി പിടിച്ചു കുലുക്കി. ഏഴു കോടിയിലേറെ നഷ്‌ടമാണ് കാർഷിക മേഖലയില്‍ ഉണ്ടായത്. മൃഗസംരക്ഷണ മേഖലയിൽ ഒരു ലക്ഷം രൂപയിൽ കൂടുതൽ നഷ്‌ടമാണ്. റോഡുകള്‍ തകർന്ന് ഏകദേശം 55 കോടിയുടെ നഷ്‌ടമുണ്ടായി.
സംരക്ഷണ ഭിത്തികള്‍ തകർന്ന് അഞ്ചര കോടിയിലേറെയും, ചെറുകിട ജലസേചന വകുപ്പിന് 99.4 കോടി രൂപയും നഷ്‌ടം വന്നു. വാട്ടര്‍ അതോറിറ്റിക്ക് ആകെ ഒരു കോടി പത്തൊമ്പത് ലക്ഷം രൂപയുടെ നഷ്‌ടമുണ്ടായി. വിശദമായ കണക്കെടുപ്പ് പുരോഗമിക്കുന്നുവെന്ന് ജില്ലാ കളക്‌ടര്‍ ഷീബ ജോര്‍ജ് പറഞ്ഞു.
Also Read: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരിച്ച് ഗവര്‍ണര്‍