ന്യൂഡെൽഹി: വിദ്വേഷ പരാമർശം നടത്തിയ അർണബ് ഗോസ്വാമിയുടെ റിപ്പബ്ളിക് ടിവിയുടെ ഹിന്ദി പതിപ്പായ റിപ്പബ്ളിക് ഭാരത് ടിവിക്ക് ബ്രിട്ടൺ പിഴ ചുമത്തിയ വാർത്ത പുറത്തു വന്നതിന് പിന്നാലെ പ്രതികരണവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. അർണബിന്റെ ഒരു പരിപാടി പരിശോധിച്ചപ്പോൾ ഇതാണ് അവസ്‌ഥയെങ്കിൽ മുഴുവൻ പരിപാടികളും നിരീക്ഷിച്ചാൽ അദ്ദേഹം വളരെ പെട്ടന്ന് പാപ്പരാകും എന്നാണ് പ്രശാന്ത് ഭൂഷണിന്റെ പ്രതികരണം.
” അർണബ് ഗോസ്വാമിയുടെ പ്രോഗ്രാമിന് യുകെ പ്രക്ഷേപണ റെഗുലേറ്റർ 20,000 പൗണ്ട് പിഴ ചുമത്തി. 2019 സെപ്റ്റംബറിൽ സംപ്രേഷണം ചെയ്‌ത പ്രോഗ്രാമുകളിലൊന്ന് പ്രക്ഷേപണ മാനദണ്ഡങ്ങൾ ലംഘിച്ചതായി റെഗുലേറ്റർ കണ്ടെത്തി. അദ്ദേഹത്തിന്റെ എല്ലാ പരിപാടികളും പരിശോധിച്ചാൽ അർണബ് വേഗത്തിൽ പാപ്പരാകും!”- പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്‌തു.
Arnab Goswami’s programme fined 20,000 pounds by UK broadcast regulator.
The regulator found one of the programmes aired in September 2019 in breach of its broadcasting norms.
He will be bankrupted quickly if they examined all his broadcasts! https://t.co/b6IPbPTIra— Prashant Bhushan (@pbhushan1) December 23, 2020
2019 സെപ്റ്റംബർ ആറിന് റിപ്പബ്ളിക് ഭാരത് ടിവിയിൽ അര്‍ണബ് ഗോസ്വാമി അവതരിപ്പിച്ച ‘പൂച്ഛാ ഹേ ഭാരത്’ എന്ന പരിപാടി ബ്രോഡ്‌കാസ്‌റ്റിംഗ് നിയമങ്ങള്‍ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ബ്രിട്ടീഷ് ടിവി റെഗുലേറ്ററി അതോറിറ്റിയായ ഓഫ്‌കോം പിഴ ചുമത്തിയിരിക്കുന്നത്. 20,000 പൗണ്ട് (19,85,162.86 രൂപ) ആണ് പിഴ. പാകിസ്‌ഥാൻ ജനതക്ക് നേരെയുള്ള വിദ്വേഷ പരാമര്‍ശങ്ങളെ തുടർന്നാണ് നടപടി. പാകിസ്‌ഥാനിലെ ജനങ്ങളെ അപകീര്‍ത്തികരമായി ചിത്രീകരിക്കുന്ന ഭാഷയും പരാമര്‍ശങ്ങളും ഉപയോഗിച്ചുവെന്ന് ഓഫ്‌കോം, ഭാരത് റിപ്പബ്‌ളിക്കിന് നല്‍കിയ നോട്ടീസില്‍ വ്യക്‌തമാക്കി.
ഇന്ത്യയുടെ ചാന്ദ്രയാന്‍ ദൗത്യവുമായും ബഹിരാകാശ മേഖലയില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങളുമായും ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച. പാകിസ്‌ഥാനില്‍ നിന്നുള്ള അതിഥികളും ചാനൽ പരിപാടിയിൽ പങ്കെടുത്തിരുന്നു.
എന്നാല്‍ അര്‍ണബ് ഗോസ്വാമി, പാകിസ്‌ഥാന്‍ പ്രതിനിധികളെ ചര്‍ച്ചയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നു മാത്രമല്ല അവര്‍ക്കു നേരെ ആക്രോശിക്കുകയും ചെയ്‌തുവെന്ന് ഓഫ്‌കോം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. നിലവില്‍ പരിപാടി യുകെയില്‍ സംപ്രേക്ഷണം ചെയ്യുന്നതിന് വിലക്കുണ്ട്.
Also Read: സമരം 28ആം ദിവസത്തിലേക്ക്; രാജ്യത്തെ എല്ലാവരും ഇന്ന് ഉച്ചഭക്ഷണം ഉപേക്ഷിക്കാന്‍ ആഹ്വാനം