സമരം 28ആം ദിവസത്തിലേക്ക്; രാജ്യത്തെ എല്ലാവരും ഇന്ന് ഉച്ചഭക്ഷണം ഉപേക്ഷിക്കാന്‍ ആഹ്വാനം

By News Desk, Malabar News
Farmers protest_delhi_Malabar news
Ajwa Travels

കാര്‍ഷിക പരിഷ്‌ക്കരണ നിയമങ്ങള്‍ക്ക് എതിരെയുള്ള കര്‍ഷകരുടെ സമരം ഇന്ന് 28ആം ദിവസത്തിലേക്ക്. പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യത്തെ എല്ലാവരും ഇന്ന് ഉച്ചഭക്ഷണം ഉപേക്ഷിക്കാന്‍ കര്‍ഷകര്‍ അഭ്യര്‍ഥിച്ചു. സമരം ഒരു മാസം പിന്നിടുന്ന ഘട്ടത്തില്‍ കോര്‍പ്പറേറ്റ് വിരുദ്ധ സമരമായി അതിനെ മാറ്റുകയാണ് കര്‍ഷകര്‍.

ഒരു മാസം പിന്നിടുന്ന ദിവസം മുതല്‍ റിലയന്‍സ്, അദാനി കമ്പനികളുടെ ഉല്‍പന്നങ്ങളും സേവനങ്ങളും ഉപേക്ഷിക്കാനുള്ള പ്രചരണം ശക്‌തമാക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ഇതിന്റെ ഭാഗമായി ജിയോ സിം, ഫോര്‍ചുണ്‍ ഭക്ഷ്യ വസ്‌തുക്കള്‍, റിലയന്‍സ് പെട്രോള്‍ പമ്പുകള്‍ എന്നിവ ഉപേക്ഷിക്കാനുള്ള പ്രചരണം ശക്‌തമാക്കും. എല്ലാ സംസ്‌ഥാനങ്ങളിലും ജാഥകളും റാലികളും സംഘടിപ്പിക്കും.

അടുത്ത ഞായറാഴ്‌ച പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് പരിപാടി നടക്കുന്ന സമയം പാത്രം കൊട്ടി പ്രതിഷേധിക്കാനും ആഹ്വാനമുണ്ട്. കാര്‍ഷിക പരിഷ്‌ക്കരണ നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം 26നാണ് കര്‍ഷകര്‍ സമരം ആരംഭിച്ചത്.

Kerala News: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി തിരുവനന്തപുരത്ത് നടക്കുന്ന സമരത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE