ഇമ്രാൻ ഖാനെ വധിക്കുമെന്ന് അഭ്യൂഹം; ഇസ്‍ലാമാബാദിൽ സുരക്ഷ ശക്‌തമാക്കി

By Staff Reporter, Malabar News
PM Imran Khan
Ajwa Travels

ലാഹോർ: പാകിസ്‌ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ വധിക്കാൻ ഗൂഢാലോചന നടക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ ഇസ്‌ലാമാബാദ് ന​ഗരത്തിൽ സുരക്ഷ ശക്‌തമാക്കി പോലീസ്. ഇമ്രാൻ ഖാൻ സന്ദർശിക്കുന്ന ബനി ഗാലയുടെ സമീപ പ്രദേശങ്ങളിൽ സുരക്ഷാ ഏജൻസികൾ കനത്ത ജാഗ്രത പാലിച്ചതായി ഇസ്‍ലാമാബാദ് പോലീസ് വകുപ്പ് അറിയിച്ചു.

നഗരത്തിൽ നിരോധനാജ്‌ഞ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആളുകൾ കൂട്ടംകൂടുന്നത് നിരോധിച്ചിട്ടുണ്ടെന്നും പോലീസ് വക്‌താവ് പറഞ്ഞു. ഇമ്രാൻ ഖാന് സമ്പൂർണ സുരക്ഷ ഒരുക്കുമെന്ന് ഇസ്‍ലാമാബാദ് പോലീസ് ഉറപ്പ് നൽകി.

ഇമ്രാൻ ഖാന്റെ സുരക്ഷാ ടീമുകളിൽ നിന്നും ആവശ്യമായ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും പോലീസ് അറിയിച്ചു. അതേസമയം ഇമ്രാൻ ഖാന് എന്ത് സംഭവിച്ചാലും അത് പാകിസ്‌ഥാനെതിരായ ആക്രമണമായി കണക്കാക്കുമെന്നും, പ്രതികരണം പ്രവചനാതീതമായിരിക്കുമെന്നും ഇമ്രാൻ ഖാന്റെ അനന്തരവൻ ഹസൻ നിയാസി പറഞ്ഞു.

Read Also: യുഎസിലെ ടെക്‌സസിൽ വെടിവെപ്പ്; 5 വിദ്യാർഥികൾക്ക് ഗുരുതര പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE