എറണാകുളത്തും മുഖ്യമന്ത്രിക്ക് കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തി

By Trainee Reporter, Malabar News
heavy police security was provided to the Chief Minister

കൊച്ചി: എറണാകുളം ജില്ലയിലും മുഖ്യമന്ത്രിക്ക് കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തി. കോട്ടയത്തെ പരിപാടികളിൽ പങ്കെടുത്ത ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ എറണാകുളത്തെ ഗസ്‌റ്റ്‌ ഹൗസിൽ എത്തി. എറണാകുളത്തെ പ്രധാന ജങ്ഷനുകളിൽ പോലീസ് സുരക്ഷ ശക്‌തമാണ്. ഗസ്‌റ്റ്‌ ഹൗസിന് ചുറ്റും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

അതിനിടെ, മുഖ്യമന്ത്രിക്ക് ഏർപ്പെടുത്തിയ കനത്ത സുരക്ഷക്കിടെ കോട്ടയത്ത് പ്രതിഷേധവും നടന്നു. കരിങ്കൊടി കാട്ടിയ ബിജെപി പ്രവർത്തകരെ കസ്‌റ്റഡിയിലെടുത്തു. നാട്ടകം ഗസ്‌റ്റ് ഹൗസിൽ നിന്നും മാമൻ മാപ്പിള ഹാളിൽ എത്തുന്ന വഴിയിലാണ് ബിജെപി പ്രവർത്തകരുടെ പ്രതിഷേധം നടന്നത്. വലിയ സുരക്ഷ ഉണ്ടായിരുന്നു, അത് ഭേദിച്ചാണ് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. ഉടൻ അവരെ അറസ്‌റ്റ് ചെയ്‌ത്‌ നീക്കുകയായിരുന്നു.

വാഹനങ്ങള്‍ കെകെ റോഡില്‍ ജനറല്‍ ആശുപത്രിക്കു മുന്നില്‍ തടഞ്ഞിട്ടതിനെ തുടർന്ന് പോലീസും നാട്ടുകാരുമായി വാക്കുതർക്കമായി. കെജിഒഎ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി ജില്ലയിൽ എത്തിയതിനെ  തുടർന്നാണ് നിയന്ത്രണം. സ്വര്‍ണക്കടത്ത് വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രിയുടെ സുരക്ഷ പോലീസ് വർധിപ്പിച്ചിരുന്നു. കോട്ടയത്തെ പൊതുപരിപാടിക്ക് വന്‍ സുരക്ഷാ വിന്യാസമാണ് ഇതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയത്.

Most Read: കോഴിക്കോട് പെട്രോൾ പമ്പിൽ കവർച്ച; മുൻ ജീവനക്കാരൻ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE