കോഴിക്കോട് പെട്രോൾ പമ്പിൽ കവർച്ച; മുൻ ജീവനക്കാരൻ അറസ്‌റ്റിൽ

By Trainee Reporter, Malabar News
Kozhikode petrol pump robbery;
Representational Image
Ajwa Travels

കോഴിക്കോട്: കോട്ടോളിയിൽ പെട്രോൾ പമ്പിൽ കവർച്ച നടത്തിയ കേസിൽ മുൻ ജീവനക്കാരൻ അറസ്‌റ്റിൽ. എടപ്പാൾ കാലടി സ്വദേശി മുള്ളമടക്കിൽ സാദിഖാണ്(22) അറസ്‌റ്റിലായത്‌. കോട്ടോളിലെ പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച നടത്തിയ കേസിലാണ് അറസ്‌റ്റ്.

കോഴിക്കോട് നഗരത്തിലെ ഹോസ്‌റ്റലിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. മൂന്നാഴ്‌ച മുമ്പാണ് പ്രതി പെട്രോൾ പമ്പിലെ ജോലി ഉപേക്ഷിച്ചത്. ഇതേ പെട്രോൾ പമ്പിലാണ് പ്രതി കവർച്ച നടത്തിയത്. കവർച്ച ചെയ്‌ത 50,000 രൂപയിൽ നിന്ന് 30,000 രൂപ പ്രതിയുടെ കൈയിൽ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

കടബാധ്യത തീർത്ത് ആഡംബര ജീവിതം നയിക്കാനാണ് കവർച്ച നടത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. മുഖം മൂടി ധരിക്കാനും ഡബിൾ ഗ്ളാസ് ഉപയോഗിക്കാനും മുളക് പൊടി വിതറാനും പ്രചോദനമായത് സിനിമയാണെന്ന് പ്രതി അന്വേഷണ സംഘത്തോട് പറഞ്ഞു.

Most Read: ഫ്ളാറ്റിന്റെ സംരക്ഷണഭിത്തി തകർന്നു വീണ് അപകടം; രണ്ടാമത്തെയാളെയും രക്ഷപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE