ഭോപ്പാൽ: മധ്യപ്രദേശിൽ ഭക്ഷണത്തിൽ മായം കലർത്തുന്നത് ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കി സർക്കാർ. ഇതുമായി ബന്ധപ്പെട്ട നിയമഭേദഗതി നടത്തിയതായി ഗവർണർ ആനന്ദി ബെൻ പട്ടേൽ നിയമസഭയെ അറിയിച്ചു. നേരത്തെ ഇത്തരം കുറ്റകൃത്യങ്ങൾക്ക് പരമാവധി ആറ് മാസമായിരുന്നു തടവുശിക്ഷ ലഭിച്ചിരുന്നത്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ നിയമഭേദഗതി പാസാക്കിയിരുന്നു.
ഭക്ഷണത്തിൽ മായം കലർത്തുന്നത് ജീവപര്യന്തം തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണെന്ന് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പ്രഖ്യാപിച്ചു. ഭക്ഷണത്തിൽ മായം കലർത്തുന്നത് മാരക കുറ്റ കൃത്യമാണെന്നും അങ്ങനെ ചെയ്യുന്നത് ആളുകളുടെ ജീവൻ വച്ചുള്ള കളിയാണെന്നും മന്ത്രി പ്രതികരിച്ചു. കാലാവധി കഴിഞ്ഞ ഭക്ഷ്യോൽപന്നങ്ങൾ വിൽപ്പന നടത്തുന്നതും ശിക്ഷയുടെ പരിധിയിൽ ഉൾപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്‌തമാക്കി.
Read Also: കേരളത്തിലേക്കും അസമിലേക്കും മോദി പോകുന്നു, കർഷകരെ കാണാൻ മാത്രം സമയമില്ല; ചിദംബരം