പറപ്പൂര്‍ പഞ്ചായത്തിൽ ‘ബൈത്തുറഹ്‌മ’ താക്കോൽദാനം നിർവഹിച്ചു

By Desk Reporter, Malabar News
In Parappur panchayath, 'BaithuRahma' key was handed over
'ബൈത്തുറഹ്‌മ' അതിന്റെ അവകാശിക്ക് വടക്കുംമുറി മഹല്ല് ഖാസി സിഎച്ച് ബാവ ഹുദവി കൈമാറുന്നു
Ajwa Travels

വേങ്ങര: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിൽ മുസ്‌ലിംലീഗ് സംസ്‌ഥാന കമ്മിറ്റി ജാതി മത രാഷ്‌ട്രീയ ഭേദമന്യേ നിർധനരായ കുടുംബങ്ങൾക്ക് വീടുകൾ നിർമിച്ചുനൽകുന്ന പദ്ധതിയായ ‘ബൈത്തുറഹ്‌മ’യുടെ ഭാഗമായി പരേടത്ത് മുസ്‌തഫക്ക് വീട് നിര്‍മിച്ചു നല്‍കി.

പ്രാദേശിക ഘടകമായ പറപ്പൂര്‍ പഞ്ചായത്ത് 19ആം വാര്‍ഡ് കെഎംസിസിയും വാർഡിലെ മുസ്‌ലിംലീഗ് കമ്മിറ്റിയും സംയുക്‌തമായാണ് ധനസമാഹരണവും ഏകോപനവും നിർവഹിച്ചത്. സ്വദേശത്തും വിദേശത്തുമുള്ള പാർട്ടി പ്രവർത്തകരും അഭ്യുദയകാംക്ഷികളും സഹകരിച്ചുകൊണ്ടാണ് ഫണ്ട് കണ്ടെത്തിയത്.

മുസ്‌തഫക്ക് വേണ്ടി നിര്‍മിച്ച ബൈത്തുറഹ്‌മ വീടിന്റെ താക്കോൽദാനം വടക്കുംമുറി മഹല്ല് ഖാസി സിഎച്ച് ബാവ ഹുദവിയാണ് നിർവഹിച്ചത്. താക്കോല്‍ദാന ചടങ്ങിന് ശേഷം നടന്ന പ്രാർഥനക്ക് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. കേരള സംസ്‌ഥാനത്ത്‌ 1000 വീടുകൾ 10വർഷംകൊണ്ട് നിർമിച്ചു നൽകുക എന്നതാണ് ബൈത്തുറഹ്‌മ പദ്ധതിയുടെ പ്രഖ്യാപിത ലക്‌ഷ്യം.

2013ൽ ആരംഭിച്ച ബൈത്തുറഹ്‌മ പല ഘട്ടങ്ങളിലായാണ് മുന്നോട്ട് പോകുന്നത്. ഇതുവരെ അർഹതപ്പെട്ടവർക്കായി എഴുനൂറോളം ഭവനങ്ങൾ നിർമിച്ച് നൽകിയതായാണ് ഏകദേശ കണക്ക്. ടി മൊയ്‌തീൻകുട്ടി മാസ്‌റ്റർ, എംകെ കുഞ്ഞീതി, അബ്‌ദു മുസ്‌ലിയാർ, മുഹമ്മദ് കുട്ടി മാസ്‌റ്റർ, വിഎസ്‌ ബഷീര്‍ മാസ്‌റ്റർ, ടി അബ്‌ദുൽഹഖ്, മുസ്‌തഫ, റഷീദ്, അബ്‌ദുറസാക്ക്, നാസര്‍, അഷ്‌റഫ് എന്നിവരും താക്കോൽദാന ചടങ്ങില്‍ സംബന്ധിച്ചു.

Related Read: പള്ളിയിൽ പ്രവേശനം 40 പേർക്ക് മാത്രം; ഇളവിൽ അവ്യക്‌തതയെന്ന് സാദിഖലി ശിഹാബ് തങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE