യുഎഇ : സൈബര്‍ ലോകത്തെ കുറ്റകൃത്യങ്ങള്‍ ഒഴിവാക്കാൻ ലക്ഷ്യമിട്ട് കടുത്ത ശിക്ഷാ നടപടികളുമായി യുഎഇ. ഐപി(ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍) അഡ്രസില്‍ കൃത്രിമത്വം കാണിച്ച് തട്ടിപ്പുകള്‍ നടത്തിയാല്‍ കനത്ത ശിക്ഷയായിരിക്കും ലഭിക്കുകയെന്ന് യുഎഇ അധികൃതര്‍ വ്യക്‌തമാക്കി. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പിഴത്തുകയായി 20 ലക്ഷം ദിര്‍ഹം വരെ നല്‍കേണ്ടി വരുമെന്നാണ് യുഎഇ പ്രോസിക്യൂട്ടര്‍ അറിയിച്ചിരിക്കുന്നത്. ഇന്ത്യൻ രൂപയില്‍ ഇത് ഏകദേശം നാല് കോടി രൂപയാണ്.
യുഎഇ പ്രോസിക്യൂഷന്‍ വിഭാഗം സമൂഹമാദ്ധ്യമങ്ങളിലൂടെ നടത്തുന്ന ക്യാംപയിനിലാണ് അധികൃതര്‍ ഇക്കാര്യം വ്യക്‌തമാക്കിയത്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ നിയമാവബോധം സൃഷ്‌ടിക്കുകയാണ് ക്യാംപയിനിന്റെ ലക്ഷ്യം. ഐപി അഡ്രസില്‍ കൃത്രിമത്വം കാണിച്ച് നടത്തുന്ന തട്ടിപ്പുകള്‍ വലിയ കുറ്റകൃത്യമായാണ് കാണുന്നത്. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്‌ത പിടിക്കപ്പെട്ടാല്‍ അഞ്ച് ലക്ഷം ദിര്‍ഹമാണ് ഏറ്റവും കുറഞ്ഞ പിഴത്തുക. ഇത് 20 ലക്ഷം ദിര്‍ഹം വരെ ഉയരും. 2012 ലെ ഫെഡറല്‍ നിയമം അഞ്ചിലെ ഒന്‍പതാം വകുപ്പാണ് ഐപി അഡ്രസില്‍ കൃത്രിമത്വം കാണിച്ചുകൊണ്ട് നടത്തുന്ന തട്ടിപ്പുകള്‍ക്ക് ബാധകമാകുന്നത്.
Read also : സാധുവായ പാസ്‌പോർട്ട് ഇല്ലാത്തവർ എമർജൻസി സർട്ടിഫിക്കറ്റിന് അപേക്ഷിക്കണം; ഇന്ത്യൻ എംബസി