ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവം; പോലീസുകാര്‍ക്ക് വീഴ്‌ച പറ്റിയതായി റിപ്പോർട്

By Desk Reporter, Malabar News
Incident of hoisting the national flag upside down; enquiry report
Ajwa Travels

കാസർഗോഡ്: റിപ്പബ്ളിക്ക് ദിനാഘോഷത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് വീഴ്‌ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്. ജില്ലാ പോലീസ് മേധാവി ഐജിക്കും എഡിഎം ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കും ഇതുസംബന്ധിച്ച വിശദമായ റിപ്പോർട് സമർപ്പിച്ചു.

സംഭവത്തില്‍ എആര്‍ ക്യാംപിലെ ഗ്രേഡ് എസ്‌ഐ നാരായണന്‍, സിവില്‍ പോലീസ് ഓഫിസർ ബിജുമോന്‍ എന്നിവര്‍ക്ക് ഗുരുതര വീഴ്‌ച പറ്റിയെന്നാണ് കണ്ടെത്തല്‍. എഡിഎമ്മിന്റെയും ജില്ലാ പോലീസ് മേധാവിയുടെയും റിപ്പോര്‍ട്ടില്‍ സമാനമായ കണ്ടെത്തലാണുള്ളത്.

ഐജിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ കുറ്റക്കാര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും പരാമര്‍ശമുള്ളതായാണ് വിവരം. വീഴ്‌ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രിയും നേരത്തെ പറഞ്ഞിരുന്നു.

കാസർഗോഡ് മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ പങ്കെടുത്ത പരിപാടിയിലാണ് സംഭവം. മാദ്ധ്യമ പ്രവർത്തകരാണ് തെറ്റ് ചൂണ്ടിക്കാണിച്ചത്. മന്ത്രി പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ച ശേഷമാണ് തെറ്റ് തിരിച്ചറിഞ്ഞത്. ഇതോടെ പതാക താഴ്‌ത്തി ശരിയായ രീതിയിൽ ഉയർത്തുകയായിരുന്നു.

Most Read:  ഫോണുകൾ ഹാജരാക്കാനാവില്ല; ക്രൈം ബ്രാഞ്ചിന് ദിലീപിന്റെ മറുപടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE