കാസര്‍ഗോഡ്: ജില്ലയില്‍ പാലുല്‍പാദനത്തില്‍ 35 ശതമാനം വര്‍ധന. 19,196 ലിറ്റര്‍ വര്‍ധനയാണ് പ്രതിദിനം ഉണ്ടായത്. 42 ക്ഷീര സംഘങ്ങളുള്ള പരപ്പ ബ്ളോക്കിലാണ് ഏറ്റവും കൂടുതല്‍ പാലുല്‍പാദനം നടന്നത് (23,944 ലിറ്റര്‍).
2020 ഏപ്രില്‍ മാസം ജില്ലയില്‍ പ്രതിദിന സംഭരണം 55,263 ലിറ്റര്‍ ആയിരുന്നത് 8 മാസത്തിനുള്ളില്‍ 74,459 ലിറ്റര്‍ ആയി വര്‍ധിച്ചു. കോവിഡ് കാലത്ത് കൂടുതല്‍ പേര്‍ ക്ഷീര കൃഷി മേഖലയിലേക്ക് തിരിഞ്ഞതാണ് ഈ നേട്ടത്തിന്റെ പ്രാധാന കാരണം. ക്ഷീര കര്‍ഷകരെ പ്രോല്‍സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കിയ വിവിധ പദ്ധതികളും നേട്ടത്തിന് കാരണമായി.
കെസിസി പദ്ധതിയില്‍ ക്ഷീര കര്‍ഷകര്‍ക്ക് വായ്‌പ നല്‍കിയതും ക്ഷീരമേഖലക്ക് പുത്തന്‍ ഉണര്‍വേകി. പാലുല്‍പാദനത്തില്‍ സ്വയം പര്യാപ്‌തത കൈവരിക്കുക എന്നുള്ളതാണ് ക്ഷീരവികസന വകുപ്പിന്റെ ലക്ഷ്യം. ജില്ലയില്‍ 144 സംഘങ്ങളിലായി 11679 സ്‌ത്രീകളും 9949 പുരുഷന്‍മാരും അടക്കം 21628 റജിസ്‌റ്റര്‍ ചെയ്‌ത ക്ഷീര കര്‍ഷകരുണ്ട്.
Malabar News: കാരാപ്പുഴ ഡാം; 76.5 ക്യുബിക് മീറ്ററായി സംഭരണശേഷി ഉയർത്തും