സംസ്‌ഥാനത്തെ കയറ്റുമതിയിൽ വർധനവ്

By Staff Reporter, Malabar News
malabarnews-exports
Representational Image
Ajwa Travels

കൊച്ചി: സംസ്‌ഥാനത്തെ കയറ്റുമതി മേഖലയിൽ ഉണർവ്. കേരളത്തിന്റെ പ്രധാന കയറ്റുമതി ഹബ്ബായ കൊച്ചി തുറമുഖം വഴി 2020 സെപ്റ്റംബർ-ഒക്‌ടോബർ കാലയളവിൽ 22,202 കണ്ടെയ്‌നറുകളാണ് കയറ്റുമതി ചെയ്‌തത്. കഴിഞ്ഞ വർഷം ഇതേ സമയത്ത്  19,915 കണ്ടെയ്‌നറുകൾ കയറ്റുമതി ചെയ്‌ത സ്‌ഥാനത്താണിത്.

വാർഷിക അടിസ്‌ഥാനത്തിൽ കയറ്റുമതി 11.48 ശതമാനം വർധിച്ചു. ഈ വർഷം സെപ്റ്റംബറിൽ 12,467 കണ്ടെയ്‌നറുകളും ഒക്‌ടോബറിൽ 9,735 കണ്ടെയ്‌നറുകളുമാണ് കയറ്റി അയച്ചത്. അതേസമയം, 2020 ജൂൺ, ജൂലായ്, ഓഗസ്‌റ്റ് മാസങ്ങളിലെ സംയോജിത കയറ്റുമതിയുമായി താരതമ്യം ചെയ്യുമ്പോൾ സെപ്റ്റംബർ-ഒക്‌ടോബർ കാലയളവിലെ കയറ്റുമതി 59.18 ശതമാനം കുറഞ്ഞിട്ടുണ്ട്.

ഓഗസ്‌റ്റ് വരെയുള്ള മൂന്നു മാസ കാലയളവിൽ 35,342 കണ്ടെയ്‌നറുകൾ സംസ്‌ഥാനത്തു നിന്ന് കൊച്ചി തുറമുഖം വഴി കയറ്റി അയച്ചിരുന്നു. കോവിഡ് അടച്ചിടൽ കാരണം ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിട്ട ഏപ്രിൽ, മേയ് മാസങ്ങളിലെ സംയോജിത കയറ്റുമതി 23,052 കണ്ടെയ്‌നറുകളായിരുന്നു.

2020 സെപ്റ്റംബർ, ഒക്‌ടോബർ മാസങ്ങളിലായി സംസ്‌ഥാനത്തുനിന്ന് ഏറ്റവും കൂടുതൽ കയറ്റി അയച്ചിട്ടുള്ളത് കയർ ഉത്പന്നങ്ങളാണ്. മൊത്തം 1,933 കയർ ഉത്പന്നങ്ങൾ ഇക്കാലയളവിൽ കയറ്റുമതി ചെയ്‌തു. എന്നാൽ 2019 സെപ്റ്റംബർ, ഒക്‌ടോബർ മാസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മൽസ്യം, ചെമ്മീൻ അടക്കമുള്ള സമുദ്രോൽപന്നങ്ങളുടെ കയറ്റുമതി ഗണ്യമായി കുറഞ്ഞിട്ടുമുണ്ട്.

Read Also: സിഎം രവീന്ദ്രൻ മാന്യനും സത്യസന്ധനും; പിന്തുണച്ച് കടകംപള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE