ഇന്ത്യ-ചൈന 13മത് കമാൻഡർ തല ചർച്ച; പരാജയമെന്ന് ഇന്ത്യ

By Team Member, Malabar News
India China comander Level Talks
Ajwa Travels

ന്യൂഡെൽഹി: പതിമൂന്നാമത് ഇന്ത്യ-ചൈന കമാൻഡർ തല ചർച്ച പരാജയപ്പെട്ടതായി വ്യക്‌തമാക്കി ഇന്ത്യ. അതിർത്തിയിലെ സൈനിക പിൻമാറ്റം സംബന്ധിച്ച നിർദ്ദേശങ്ങൾ അംഗീകരിക്കാൻ ചൈന തയ്യാറാകുന്നില്ലെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. ചുഷുൽ-മോൽഡോ അതിർത്തിയിലാണ് ചർച്ച നടന്നത്.

ഇന്നലെ രാവിലെ പത്തരയോടെ ആരംഭിച്ച ചർച്ച വൈകുന്നേരം 6 മണിയോടെയാണ് അവസാനിച്ചത്. അതിർത്തിയിൽ ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന പ്രശ്‌ന പരിഹാരത്തിനായി ചൈന യാതൊരു നിർദ്ദേശവും മുന്നോട്ട് വച്ചില്ലെന്നും, രണ്ടു രാജ്യങ്ങൾക്കുമിടയിലെ നല്ല ബന്ധത്തിന് തർക്ക പരിഹാരം അനിവാര്യമെന്ന് ഇന്ത്യ അറിയിച്ചു.

നിയന്ത്രണ രേഖയിൽ നിലവിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ ചൈനയുടെ ഏകപക്ഷീയമായ നിലപാടാണെന്നും, എന്നാൽ പ്രശ്‌ന പരിഹാരത്തിനായി ചർച്ച തുടരാനാണ് ഇരു പക്ഷത്തിന്റെയും തീരുമാനമെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. ഹോട്‌സ്‌പ്രിങ്, ദേപ്‌സാങ് മേഖലകളിലെ സൈനിക പിൻമാറ്റത്തിൽ ഊന്നിയായിരുന്നു ചർച്ച. ലെഫ്റ്റനന്റ് ജനറൽ പിജികെ മേനോൻ ആണ് ഇന്ത്യൻ പ്രതിനിധി സംഘത്തിന് നേതൃത്വം നൽകിയത്.

Read also: ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ ഫീസ് വർധന; വിലക്ക് ഏർപ്പെടുത്തി സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE