ഇന്ത്യ-ചൈന അതിർത്തി പ്രശ്‌നം; കമാൻഡർമാരുടെ 14ആം കൂടിക്കാഴ്‌ച ഇന്ന്

By Team Member, Malabar News
India China Commander Level Talk On Today
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യ-ചൈന സൈനിക കമാൻഡർമാരുടെ 14ആം കൂടിക്കാഴ്‌ച ഇന്ന് നടക്കും. കിഴക്കൻ ലഡാക്കിലെ അതിർത്തി പ്രശ്‌നങ്ങൾ ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൂടിക്കാഴ്‌ച നടക്കുന്നത്. കൂടാതെ ഹോട്ട്സ്‌പ്രിംഗ് മേഖലയിലെ സൈനിക പിൻമാറ്റം ഇന്ന് പ്രധാന ചർച്ചയാവുകയും ചെയ്യും.

ലേയിലെ 14ആം ഫയർ ആൻഡ് ഫ്യൂരി കോർ കമാൻഡർ ലെഫ്റ്റനന്റ് ജനറൽ അനിന്ദ്യ സെൻഗുപ്‌തയാണ് ഇന്ത്യ സംഘത്തെ നയിക്കുന്നത്. ഇദ്ദേഹം കമാൻഡർ ആയി ചുമതലയേറ്റ ശേഷമുള്ള ആദ്യ കൂടിക്കാഴ്‌ചയാണിത്. പാംഗോംങ് തടാകത്തിന് കുറുകെ പാലം നിർമിച്ച് ചൈന പുതിയ പ്രകോപനം സൃഷ്‌ടിച്ചത് സമാധാന ശ്രമങ്ങൾക്ക് കല്ലുകടിയാകുമെന്ന് കരുതിയിരിക്കെയാണ് ഇന്ന് ചർച്ച നടക്കുന്നത്.

പാംഗോങ് തടാകത്തിന് കുറുകെയുള്ള പാലം സംബന്ധിച്ച ആശങ്കയും ഇന്ന് നടക്കുന്ന ചർച്ചയിൽ ഇന്ത്യ പങ്കുവെക്കും. അതേസമയം ഇന്ത്യ-ചൈന ചർച്ചയും അതിർത്തിയിലെ വിഷയങ്ങളും സൂക്ഷ്‌മതയോടെയാണ് നോക്കികാണുന്നതെന്ന് അമേരിക്ക പ്രതികരിച്ചിട്ടുണ്ട്.

Read also: ധീരജ് വധക്കേസ്; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE