ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,49,394 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 4,19,52,712 ആയി ഉയർന്നു.
1,072 പേർക്കാണ് 24 മണിക്കൂറിനിടെ കോവിഡ് മൂലം ജീവൻ നഷ്‌ടമായത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 5,00,055 ആയി.
1,42,859 മരണങ്ങളോടെ, രാജ്യത്ത് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട് ചെയ്‌തിരിക്കുന്നത് മഹാരാഷ്‌ട്രയിലാണ്. തൊട്ടുപിന്നിൽ കേരളം (56701), കർണാടക (39,197), തമിഴ്‌നാട് (37,666), ഡെൽഹി (25,932), ഉത്തർപ്രദേശ് (23,277) എന്നീ സംസ്‌ഥാനങ്ങളുമുണ്ട്.
കഴിഞ്ഞ ദിവസം 2,46,674 പേർ രോഗമുക്‌തിയും നേടിയിട്ടുണ്ട്. 4,00,17,088 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡിൽ നിന്നും മുക്‌തി നേടിയത്.
നിലവിൽ 14,35,569 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 16,11,666 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധനയ്‌ക്ക് വിധേയമാക്കിയത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 9.27 ശതമാനമാണ്.
കേരളത്തിലും രോഗവ്യാപനം രൂക്ഷമാണ്. കഴിഞ്ഞ ദിവസം 42,677 പേർക്കാണ് സംസ്‌ഥാനത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. 1,14,610 സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കി. രോഗമുക്‌തി നേടിയവർ 50,821 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത് 36 പേർക്കുമാണ്.
അതേസമയം രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. ഇതുവരെ 168.47 കോടി വാക്‌സിൻ ഡോസുകൾ വിതരണം ചെയ്‌തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Most Read: രാഷ്‌ട്രീയക്കാർക്ക് എതിരായ ക്രിമിനൽ കേസുകൾ കെട്ടിക്കിടക്കുന്നു; അമിക്കസ് ക്യൂറി കോടതിയിൽ