ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,270 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തു. ഇതോടെ രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 4,30,19,453 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.25 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.29 ശതമാനവുമാണ്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 15,859 സജീവ കേസുകളാണ് രാജ്യത്തുള്ളത്. മൊത്തം അണുബാധയുടെ 0.04 ശതമാനം മാത്രമാണിത്.
4,24,83,829 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡിൽ നിന്നും മുക്‌തി നേടിയത്. രോഗമുക്‌തി നിരക്ക് 98.75 ശതമാനമാണ്.
കേരളത്തിൽ കഴിഞ്ഞ ദിവസം 400 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 14,913 സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കി. രോഗമുക്‌തി നേടിയവർ 593 പേരാണ്. കഴിഞ്ഞ ദിവസം കേരളത്തിൽ കോവിഡ് മരണം റിപ്പോർട് ചെയ്‌തിട്ടില്ല.
അതേസമയം രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. ഇതുവരെ 18,32,63,567 വാക്‌സിൻ ഡോസുകൾ വിതരണം ചെയ്‌തതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.
Most Read: കൂടല്‍ മാണിക്യം ഉല്‍സവത്തില്‍ നൃത്തംചെയ്യാൻ അവസരം നിഷേധിച്ചു; ആരോപണവുമായി നര്‍ത്തകി