ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,675 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട ആകെ കോവിഡ് –19 കേസുകളുടെ എണ്ണം 4,31,40,068 ആയി.
31 പേരാണ് 24 മണിക്കൂറിനിടെ വൈറസ് ബാധിച്ച് മരണപ്പെട്ടത്. ഇതുവരെ 5,24,490 പേർക്കാണ് രാജ്യത്ത് കോവിഡ് മൂലം ജീവൻ നഷ്‌ടമായത്.
അതേസമയം രോഗമുക്‌തി നിരക്ക് 98.75 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിലവിൽ 14,841 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇത് മൊത്തം അണുബാധയുടെ 0.03 ശതമാനമാണ്.
Most Read: പിസി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന പോലീസിന്റെ അപേക്ഷയിൽ വിധി ഇന്ന്