ശ്രീലങ്കയിലേക്ക് 40,000 ടൺ അരി കയറ്റുമതി ചെയ്യാനൊരുങ്ങി ഇന്ത്യ

By Team Member, Malabar News
India Starts To supply 40000 Tonne rice to Sri Lanka

കൊളംബോ: പ്രതിസന്ധികളിൽ നട്ടംതിരിയുന്ന ശ്രീലങ്കയ്‌ക്ക് വീണ്ടും സഹായഹസ്‌തവുമായി ഇന്ത്യ. 40,000 ടൺ അരി ഇന്ത്യയിൽ നിന്നും ഉടൻ തന്നെ ശ്രീലങ്കയിലേക്ക് കയറ്റി അയക്കും. ഇരു രാജ്യങ്ങളും തമ്മിൽ കഴിഞ്ഞ മാസം ഒപ്പുവച്ച ഒരു ബില്യൺ ഡോളറിന്റെ വായ്‌പാ കരാറിന്റെ ഭാഗമായുള്ള ആദ്യത്തെ ഭക്ഷ്യ സഹായമാണിത്.

ഭക്ഷ്യ വസ്‌തുക്കൾക്ക് പുറമെ ഇന്ധനം, മരുന്നുകൾ എന്നിവയും ശ്രീലങ്കയിലേക്ക് കയറ്റി അയക്കും. നിലവിൽ ഭക്ഷ്യ ക്ഷാമവും, വിലക്കയറ്റവും ശ്രീലങ്കയെ കടുത്ത പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ അരിവില ഇരട്ടിയിൽ അധികമായിരിക്കുകയാണ്. ഇന്ത്യയിൽ നിന്നും അരി എത്തുന്നതോടെ വിലവർധന പിടിച്ചുനിർത്താൻ സാധിക്കുമെന്നാണ് ശ്രീലങ്കൻ സർക്കാർ കണക്കുകൂട്ടുന്നത്.

ദക്ഷിണേന്ത്യയിലെ തുറമുഖങ്ങളിൽ നിന്നും ശ്രീലങ്കയിലേക്ക് അരി കയറ്റുമതി ചെയ്യാൻ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. 22 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള രാജ്യം അവശ്യവസ്‌തുക്കളുടെ കടുത്ത ക്ഷാമവും കുത്തനെയുള്ള വിലക്കയറ്റവും മണിക്കൂറുകൾ നീളുന്ന പവർകട്ടും മൂലം വലയുകയാണ്. കൂടാതെ ജനങ്ങളുടെ പ്രതിഷേധം ശക്‌തമായതിനെ തുടർന്ന് നിലവിൽ ശ്രീലങ്കയിൽ അടിയന്തിരാവസ്‌ഥ പ്രഖ്യാപിച്ചിരിക്കുകയും ചെയ്‌തു.

Read also: പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ് ശ്രീലങ്ക; ഇടക്കാല സർക്കാരിനായി മുറവിളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE