അതിർത്തി കടന്നെത്തിയ പാക് ഡ്രോണിനെ ഇന്ത്യൻ സേന തുരത്തി

By News Desk, Malabar News
Representational Image
Ajwa Travels

ചണ്ഡീഗഢ്: അതിർത്തി ലംഘിച്ച് പാകിസ്‌ഥാനിൽ നിന്നെത്തിയ ഡ്രോണിന് നേരെ ബിഎസ്‌എഫ് (Border Security Force) വെടിയുതിർത്തു. ഞായറാഴ്‌ച പഞ്ചാബിലെ പത്താൻകോട്ട് ജില്ലയിലാണ് സംഭവം. ഡ്രോൺ ശ്രദ്ധയിൽ പെട്ടതിന് പിന്നാലെ ജവാൻമാർ വെടിയുതിർത്തു, തുടർന്ന്, ഡ്രോൺ തിരികെ പാകിസ്‌ഥാനിലക്ക് പോയെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.

ഇന്ത്യ-പാക് അന്താരാഷ്‌ട്ര അതിർത്തിയിലുള്ള ദിണ്ട പോസ്‌റ്റിന് സമീപം ഭാമിലാൽ മേഖലയിലാണ് ഡ്രോൺ കണ്ടെത്തിയതെന്ന് പത്താൻകോട്ട പോലീസ് സീനിയർ സൂപ്രണ്ട് ഗുൽനീത് സിങ് ഖുറാന പറഞ്ഞു. ഡ്രോൺ എന്തെങ്കിലും വസ്‌തുക്കൾ ഇന്ത്യൻ അതിർത്തിയിൽ നിക്ഷേപിച്ചിട്ടുണ്ടോ എന്ന് പരിശോധന നടത്തിയെന്നും എന്നാൽ ഒന്നും കഴിഞ്ഞില്ലെന്നും പോലീസ് വ്യക്‌തമാക്കി. കഴിഞ്ഞ വർഷം ഡിസംബറിൽ ഇത്തരത്തിലുള്ള ഡ്രോണുകൾ നിക്ഷേപിച്ച 11 ഗ്രനേഡുകളാണ് പഞ്ചാബിലെ അതിർത്തി ഗ്രാമമായ ഗുർദാസ്‌പൂരിൽ കണ്ടെത്തിയത്. പാക് അതിർത്തിയിൽ നിന്ന് വെറും ഒരു കിലോമീറ്റർ മാത്രം അകലെയായിരുന്നു ഈ സ്‌ഥലം.

Also Read: കർഷകർ ദരിദ്രരാകുന്നു, സർക്കാർ ഉദ്യോഗസ്‌ഥർ സമ്പന്നരാകുന്നു; മേഘാലയ ഗവർണർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE