കോവിഡ് മഹാമാരി; ഇന്ത്യയുടെ ജിഡിപി യില്‍ റെക്കോര്‍ഡ് ഇടിവ്

By News Desk, Malabar News
GDP shrinks by 23.9%
Representational Image

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യപാദത്തിലെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം (ജിഡിപി/ Gross Domestic Product) 23.9 ശതമാനം ഇടിഞ്ഞു. സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംബ്ലിമെന്റെഷന്‍ മന്ത്രാലയമാണ് ഔദ്യോഗിക കണക്കുകള്‍ പുറത്തുവിട്ടത്. കോവിഡ് മഹാമാരി രാജ്യത്തുടനീളമുള്ള ബിസിനസുകളെയും ഉല്‍പാദനത്തെയും ബാധിച്ചതാണ് ജിഡിപി ഇടിയാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വൈറസ് പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വെച്ച പാക്കേജുകളൊന്നും ഗുണകരമായില്ല എന്നാണ് വിലയിരുത്തല്‍.

ജനുവരി മുതല്‍ മാര്‍ച്ച് വരെ 3.1 ശതമാനം വളര്‍ച്ചയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടായത്. കഴിഞ്ഞ 8 വര്‍ഷത്തിനിടയിലെ ഏറ്റവും വേഗത കുറഞ്ഞ സാമ്പത്തിക വളര്‍ച്ചയാണിത്. മാര്‍ച്ച് പാദത്തോടെ ഉപഭോക്തൃ ചെലവ് കുറയുകയും സ്വകാര്യ നിക്ഷേപം, കയറ്റുമതി ചുരുങ്ങുകയും ചെയ്തുവെന്ന് ജിഡിപി ഡാറ്റ വ്യക്തമാക്കുന്നു. ആഗോള വ്യാപാര സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഉപഭോക്തൃ ആവശ്യങ്ങളും സര്‍ക്കാര്‍ ചെലവുകളും മന്ദഗതിയിലായതോടെ 2013 മുതല്‍ സമ്പദ് വ്യവസ്ഥ ഏറ്റവും ദുര്‍ബലമായ വേഗതയിലാണ് വളര്‍ന്നത്.

2019-20 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ ജിഡിപി 35.35 ലക്ഷം കോടിയായിരുന്നു. ഇത് 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ എത്തിയപ്പോള്‍ 26.90 ലക്ഷം കോടിയായി ചുരുങ്ങി. 1996 മുതല്‍ ഇന്ത്യ ജിഡിപി കണക്കുകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതിന് ശേഷം സമ്പദ് വ്യവസ്ഥയിലുണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്. നിലവിലെ സാഹചര്യത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലും ഇതിന് സമാനമായ ഇടിവുണ്ടാകുമെന്നാണ് സൂചന.

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE