കൊറോണ വൈറസ് എക്‌സ്ഇ വകഭേദം; രാജ്യത്തെ ആദ്യ കേസ് മുംബൈയിൽ

By News Bureau, Malabar News
Representational Image
Ajwa Travels

മുംബൈ: ഇന്ത്യയിലെ ആദ്യ കൊറോണ വൈറസ് എക്‌സ്ഇ വകഭേദം മുംബൈയിൽ റിപ്പോർട് ചെയ്‌തു. ഒമൈക്രോണിനെക്കാൾ 10 മടങ്ങ് വ്യാപന ശേഷിയുള്ളതാണ് ഈ വകഭേദം.

ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ ഇക്ബാൽ സിംഗ് ചഹാലാണ് പുതിയ വൈറസ് വകഭേദം റിപ്പോർട് ചെയ്യപ്പെട്ട വിവരം സ്‌ഥിരീകരിച്ചത്. ഇന്ന് മുംബൈയിൽ സ്‌ഥിരീകരിച്ച 230 സാമ്പിളുകളിൽ 228 എണ്ണവും ഒമൈക്രോൺ ആണ്. എക്‌സ്ഇ വകഭേദത്തിന് പുറമെ ഒരു കപ്പ വകഭേദവും റിപ്പോർട് ചെയ്‌തിട്ടുണ്ട്‌.

പുതുവർഷത്തിന്റെ തുടക്കത്തിലാണ് യുകെയിൽ ആദ്യമായി പുതിയ വകഭേദം കണ്ടെത്തിയത്. ജനുവരി 19നാണ് എക്‌സ്ഇ ആദ്യമായി കണ്ടെത്തിയതെന്നും ഇതിനോടകം 637 കേസുകൾ രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ബ്രിട്ടന്റെ ആരോഗ്യ ഏജൻസി ഏപ്രിൽ 3ന് അറിയിച്ചിരുന്നു.

Most Read: മീഡിയവൺ സംപ്രേഷണ വിലക്ക്; മറുപടി നൽകാൻ കൂടുതൽ സമയംതേടി കേന്ദ്രം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE