വിജയ് ബാബു ചിത്രത്തിൽ നായകനായി ഇന്ദ്രൻസ്; ചിത്രീകരണം ഉടൻ

By Desk Reporter, Malabar News
Indrans_2020 Aug 19
Ajwa Travels

മലയാളത്തിന്റെ അഭിമാന താരം ഇന്ദ്രൻസ് വീണ്ടും നായകനായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. നിർമാതാവും നടനുമായ വിജയ്‌ ബാബു നിർമ്മിക്കുന്ന പുതിയ ചിത്രത്തിലാണ് വെയിൽ മരങ്ങളിലൂടെ രാജ്യാന്തരപ്രശസ്‌തി നേടിയ നടൻ നായകനായി എത്തുന്നത്. വിജയ്‌ ബാബു തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. വാണിജ്യസിനിമയായി ഒരുക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് ഫിലിപ്‌സ് ആന്റ് ദി മങ്കിപെൻ ചിത്രത്തിന്റെ സംവിധായകരിൽ ഒരാളായ റോജിൻ തോമസാണ്. ചിത്രത്തിന്റെ തിരക്കഥയും സംവിധായകൻ തന്നെയാണ് ഒരുക്കുന്നതെന്നും വിജയ്‌ ബാബു പോസ്റ്റിലൂടെ വ്യക്തമാക്കി.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ഈ മലയാള ചലച്ചിത്രത്തിന് സംഗീതമൊരുക്കുന്നത് രാഹുൽ സുബ്രഹ്മണ്യനാണ്. നീൽ ഡിക്കൂഞ്ഞ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഓണം കഴിഞ്ഞ് ആരംഭിക്കുമെന്നും വിജയ്‌ ബാബു ഫേസ്‌ബുക്ക് കുറിപ്പിൽ കൂട്ടിച്ചേർക്കുന്നു.

മലയാളിയുടെ നർമസങ്കൽപങ്ങളിൽ പ്രധാന താരമായ ഇന്ദ്രൻസ് പിന്നീട് അഭ്രപാളിയിൽ തന്റെ അഭിനയം കൊണ്ട് അത്ഭുതങ്ങൾ സൃഷ്‌ടിച്ചു. ‘ആളൊരുക്കം’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാർഡും ഇദ്ദേഹം നേടിയിട്ടുണ്ട്.

സ്‌ഫടികം, ചെറിയ ലോകവും വലിയ മനുഷ്യനും, മൂന്നാം പക്കം, ഇന്നലെ, സീസൺ തുടങ്ങി നിരവധി ചിത്രങ്ങൾക്ക് ഇന്ദ്രൻസ് വസ്‌ത്രാലങ്കാരവും നിർവ്വഹിച്ചു. മലയാളത്തിലെ പതിവ് ബോഡിഷേമിങ് തമാശകൾക്ക് ഒരു കാലത്തു നിരന്തരം ഉപയോഗിക്കപ്പെട്ട താരം ഇന്ന് മികച്ച കഥാപാത്രങ്ങളിലൂടെ വലിയ വിജയങ്ങൾ നേടി മുന്നോട്ട് നീങ്ങുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE