ജമ്മുകശ്‌മിരിൽ നുഴഞ്ഞുകയറ്റം: ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു

വിഘടനവാദസംഘങ്ങളെ വീണ്ടും സംഘടിപ്പിച്ച് നിരന്തര അശാന്തി വിതയ്‌ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായുള്ള സൂചനകൾ രഹസ്യാനേഷണ ഏജൻസികൾക്ക് ലഭിച്ചതായി മുന്നറിയിപ്പുണ്ട്.

By Central Desk, Malabar News
Infiltration in Jammu and Kashmir _ Three terrorists were killed in an encounter
Representational image (Photo courtesy: PTI)
Ajwa Travels

ശ്രീ​ന​ഗ​ര്‍: ഉറിയിലെ കമാൽകോട്ടിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്ന് മൂന്ന് ഭീകരരെയാണ് സൈന്യം വധിച്ചത്. പോലീസും സൈന്യവും സംയുക്‌തമായി നടത്തിയ ആക്രമണത്തിലാണ് മൂന്ന് ഭീകരർ കൊല്ലപ്പെട്ടത്.

കമാൽകോട്ട് സെക്‌ടറിലെ മഡിയൻ നാനാക് പോസ്‌റ്റിന് സമീപത്ത് വെച്ചാണ് ഏറ്റുമുട്ടലുണ്ടായത്. ജമ്മുകശ്‌മിർ പോലീസാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസവും ഇവിടെ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു.

നുഴഞ്ഞു കയറ്റശ്രമം നടത്തിയ ഒരു ഭീകരനെ പിടികൂടുകയും ചെയ്‌തതായും പോലീസ് പറഞ്ഞു. പ്രദേശത്ത് സൈന്യം കടുത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും സുരക്ഷ കൂട്ടുകയും ചെയ്‌തിട്ടുണ്ട്. നേരത്തെ അഖ്‌നൂർ സെക്‌ടറിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തിയിരുന്നു.

കശ്‌മിരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം നിരവധി നുഴഞ്ഞു കയറ്റശ്രമങ്ങളാണ് തുടർച്ചയായി നടക്കുന്നത്. വിഘടനവാദസംഘങ്ങളെ വീണ്ടും സംഘടിപ്പിച്ച് നിരന്തര അശാന്തി വിതയ്‌ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായുള്ള സൂചനകൾ രഹസ്യാനേഷണ ഏജൻസികൾക്ക് ലഭിച്ചതായി മുന്നറിയിപ്പുണ്ട്. അതുകൊണ്ടുതന്നെ കശ്‌മിരിൽ പോലീസും സൈന്യവും ശക്‌തമായ ജാഗ്രതയിലാണ്.

Related Read: ജമ്മുവിൽ പിടിയിലായ ലഷ്‌കർ ഭീകരൻ ബിജെപിയുടെ മുൻ ഐടി സെൽ മേധാവി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE