കൊല്ലം: സൈബർ പോലീസ് സ്റ്റേഷൻ ഉൽഘാടന പരിപാടിയിൽ വിളിച്ചുവരുത്തി അപമാനിച്ചെന്ന പരാതിയുമായി കൊട്ടാരക്കര എംഎൽഎ ഐഷ പോറ്റി. ഉൽഘാടനത്തിന് ക്ഷണിച്ചതിന് ശേഷം നാട മുറിക്കൽ ചടങ്ങ് എസ്പി നിർവഹിച്ചുവെന്നാണ് പരാതി.
നടന്നത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഐഷ പോറ്റി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രിയാണ് പരിപാടി ഉൽഘാടനം ചെയ്തത്. തുടർന്ന് സ്റ്റേഷൻ കവാടത്തിലെ നാട മുറിക്കാൻ അവസരം നൽകാതിരുന്നതാണ് എംഎൽഎയെ പ്രകോപിപ്പിച്ചത്.
Also Read: പാര്‍ട്ടിയിലെ ഭിന്നത: അനുനയ നീക്കം ആരംഭിച്ച് ആര്‍എസ്എസ്; പിന്നോട്ടില്ലെന്ന് ശോഭ സുരേന്ദ്രന്
എന്നാൽ പ്രോട്ടോക്കോൾ ലംഘനം ഉണ്ടായിട്ടില്ലെന്നും ആശയക്കുഴപ്പം എംഎൽഎയുമായി ചേർന്ന് പരിഹരിച്ചെന്നും കൊല്ലം റൂറൽ എസ്പി പ്രതികരിച്ചു. സംസ്ഥാന വ്യാപകമായി നടന്ന പോലീസ് സ്റ്റേഷൻ ഉൽഘാടന ചടങ്ങുകളിലേക്ക് സ്ഥലം എംഎൽഎയെ ക്ഷണിക്കണമെന്നായിരുന്നു നിർദ്ദേശമെന്നും അതനുസരിച്ച് താൻ നേരിട്ട് തന്നെ എംഎൽഎയെ ക്ഷണിക്കുകയായിരുന്നെന്നും എസ്പി ആർ ഇളങ്കോ വിശദീകരിച്ചു.