പാര്‍ട്ടിയിലെ ഭിന്നത: അനുനയ നീക്കം ആരംഭിച്ച് ആര്‍എസ്എസ്; പിന്നോട്ടില്ലെന്ന് ശോഭ സുരേന്ദ്രന്‍

By Syndicated , Malabar News
Sobha_surendran_Malabar news

തിരുവനന്തപുരം: സംസ്‌ഥാന ബിജെപിയിലെ ഭിന്നത രൂക്ഷമാവുന്നതിനിടെ ശോഭാ സുരേന്ദ്രനെ അനുനയിപ്പിക്കാന്‍ ആര്‍എസ്എസ് നേതൃത്വം ഇടപെടുന്നു. തന്നെ രാഷ്‌ട്രീയമായി ഇല്ലായ്‌മ ചെയ്യാനാണ് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്റെ ശ്രമമെന്ന് ചൂണ്ടിക്കാട്ടി ദേശീയ നേതൃത്വത്തിന് ശോഭാ സുരേന്ദ്രന്‍ കത്തയച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അനുനയ ശ്രമവുമായി ആര്‍എസ്എസ് രംഗത്ത് എത്തിയത്.

കെ സുരേന്ദ്രനെ സംസ്‌ഥാന അധ്യക്ഷനാക്കിയതും മിസോറാം ഗവര്‍ണറായിരുന്ന കുമ്മനം രാജശേഖരന് തിരികെ വന്ന ശേഷം സ്‌ഥാനം നല്‍കാതിരുന്നതും അര്‍എസ്എസിനെ ചൊടിപ്പിച്ചിരുന്നു. ബിജെപിയുമായി ഇടഞ്ഞ സഖ്യകക്ഷി ബിഡിജെഎസുമായി ശോഭാ സുരേന്ദ്രന്‍ ധാരണ ഉണ്ടാക്കാന്‍ ശ്രമിക്കുന്നെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതേതുടര്‍ന്ന് പഞ്ചായത്ത് – നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ആര്‍എസ്എസ് ശ്രമം.

കെ സുരേന്ദ്രന്‍ സംസ്‌ഥാന അധ്യക്ഷന്‍ ആയതിനെ തുടര്‍ന്നാണ് പാര്‍ട്ടിയിലെ ഭിന്നത രൂക്ഷമായത്. ഇതില്‍ അതൃപ്‌തി പ്രകടിപ്പിച്ച് ശോഭ സുരേന്ദ്രന്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. പാര്‍ട്ടി പുനസംഘടനയില്‍ അതൃപ്‌തിയുണ്ട്. വിഴുപ്പലക്കലിന് നിന്ന് കൊടുക്കില്ലെന്നും കാര്യങ്ങള്‍ ഒളിച്ച് വെക്കില്ലെന്നും ശോഭ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യ പ്രസ്‌താവന നടത്തിയിരുന്നു. ഏഴുമാസത്തിലേറെയായി ശോഭ സുരേന്ദ്രന്‍ പൊതുരംഗത്ത് സജീവമാകാത്തത് ശ്രദ്ധിക്കപ്പെട്ടപ്പോള്‍ കാരണം അവരോട് തന്നെ ചോദിക്കണം എന്നായിരുന്നു സംസ്‌ഥാന അധ്യക്ഷന്റെ പ്രതികരണം.

Read also: ലൈഫ് മിഷന്‍ കേസ്; ശിവശങ്കറിനെ പ്രതി ചേര്‍ത്ത് വിജിലന്‍സ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE