രാജ്യാന്തര ‘മൈക്രോഫിലിം’ ഫെസ്‌റ്റിവൽ കൊച്ചിയിൽ; എന്‍ട്രികള്‍ ക്ഷണിക്കുന്നു

By PR Sumeran, Special Correspondent
  • Follow author on
IMFFK _ International Micro Film Festival
Ajwa Travels

കൊച്ചി: 5 മിനിറ്റില്‍ താഴെയുള്ള ചെറുചിത്രങ്ങള്‍ക്കായി മൈക്രോഫിലിം ഫെസ്‌റ്റിവലിന് കൊച്ചിയില്‍ വേദിയൊരുങ്ങുന്നു. മികച്ച വിദേശ ചിത്രം, ദേശീയ ചിത്രം, പ്രാദേശിക ചിത്രം, സാമൂഹ്യ പ്രസക്‌തിയുള്ള ചിത്രം, പരിസ്‌ഥിതി സൗഹൃദ ചിത്രം, എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിദ്യാർഥികള്‍ക്കായും പ്രത്യേക വിഭാഗമുണ്ട്. വ്യക്‌തികത വിഭാഗങ്ങളിലും പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നു. മികച്ച ചിത്രത്തിന് 50,000 രൂപയും ക്രിസ്‌റ്റൽ ലീഫ് അവാര്‍ഡ് ശില്‍പവും പ്രശസ്‌തി പത്രവും പുരസ്‌കാരമായി നല്‍കും.

അന്തര്‍ദേശീയ തലത്തില്‍ 200ല്‍ പരം സിനിമാ പ്രവര്‍ത്തകരില്‍ നിന്നും ഏറ്റവും കൂടുതല്‍ വോട്ടു നേടുന്ന ചിത്രമാണ് മേളയിലെ മികച്ച ചിത്രമായി തിരഞ്ഞെടുക്കുക. പ്രമേയത്തെ അടിസ്‌ഥാനമാക്കിയും അല്ലാതെയുമുള്ള ചിത്രങ്ങള്‍ക്കും പങ്കെടുക്കാം.

പ്രദര്‍ശന വിഭാഗത്തില്‍ പ്രശസ്‌ത സിനിമാ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിവര്‍ നിര്‍മിച്ച ചിത്രങ്ങള്‍ക്കായുള്ള സെലിബ്രിറ്റി ലീഗായ ‘പര്‍പ്പിള്‍ സോണ്‍’ ആണ് മേളയുടെ പ്രധാന ആകര്‍ഷണം.

വിവിധ വിഭാഗങ്ങളിലായി 5 ലക്ഷത്തില്‍ പരം രൂപയുടെ പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ 3,4,5 തീയതികളില്‍ കൊച്ചിയില്‍ വെച്ച് നടത്തുന്ന ഫെസ്‌റ്റിവലിന് മേയര്‍ അഡ്വ. എം അനില്‍കുമാര്‍ ചെയര്‍മാന്‍, രാജാജി മാത്യു തോമസ് ചീഫ് കോഓര്‍ഡിനേറ്റര്‍, സംവിധായകന്‍ മധു നാരായണന്‍ ഫെസ്‌റ്റിവൽ ഡയറക്‌ടർ, സംവിധായകന്‍ ജിയോ ബേബി പ്രോഗ്രാം ഡയറക്‌ടർ, സെന്തില്‍ സി രാജന്‍ ക്രയേറ്റീവ് ഡയറക്‌ടർ, ബിജു ലാസര്‍ എക്‌സിക്യൂട്ടിവ്‌ ഡയറക്‌ടർ എന്നിവരടങ്ങുന്ന സംഘാടക സമിതിയാണ് നേതൃത്വം നല്‍കുന്നത്. പിആർഒ ചുമതല നിർവഹിക്കുന്നത് പിആർ സുമേരൻ ആണ്.

മേളയോടനുബന്ധിച്ച് സിനിമാ സാങ്കേതിക മേഖലയില്‍ വിവിധ മൽസരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന ദിവസം ഒക്‌ടോബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും imffk.com എന്ന വെബ്‌സൈറ്റില്‍ ബന്ധപ്പെടുക, ഫോണ്‍: 94971 31774, Email: [email protected]

Most Read: മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ രക്‌തചൊരിച്ചിൽ; വിദ്വേഷ പ്രസംഗവുമായി ബിജെപി എംപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE