അന്താരാഷ്‌ട്ര മീലാദ് സമ്മേളനം ഇന്ന്; മലേഷ്യൻ മതകാര്യ മന്ത്രി ഉൽഘാടനം നിർവഹിക്കും

By Staff Reporter, Malabar News
MALABARNEWS-MILAD
Representational Image
Ajwa Travels

കോഴിക്കോട്: മർകസു സഖാഫത്തി സുന്നിയ്യക്ക് കീഴിൽ സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര മീലാദ് സമ്മേളനം നവംബർ 13 വെള്ളിയാഴ്‌ച ഉച്ചക്ക് 2 മണി മുതൽ രാത്രി 9.30 വരെ ഓൺലൈനിൽ നടക്കും. വിവിധ രാഷ്‌ട്രങ്ങളിൽ നിന്നുള്ള പ്രധാന മുസ്‌ലിം പണ്ഡിതൻമാരുടെ പ്രവാചക സന്ദേശ പ്രഭാഷണങ്ങളും അന്താരാഷ്‌ട്ര സംഘങ്ങൾ അവതരിപ്പിക്കുന്ന നബി കീർത്തനങ്ങളും പരിപാടിയിൽ നടക്കും. ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ പതിനേഴാമത് വാർഷിക മദ്ഹു റസൂൽ പ്രഭാഷണവും ഇതോടൊപ്പം നടക്കും.

പ്രവാചകർ മുഹമ്മദ് നബിയുടെ സന്ദേശങ്ങളെ തെറ്റായി പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾ വർദ്ധിക്കുന്ന ഈ കാലത്ത്, ശരിയായ ചരിത്ര വസ്‌തുതകളുടെ ബലത്തിൽ നബിയുടെ ജീവിതത്തെ അവതരിപ്പിക്കുകയും, ലോകത്ത് പ്രചരിപ്പിക്കുകയും ചെയ്യുന്ന വിധത്തിലാണ് ഈ വർഷത്തെ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

മലേഷ്യൻ മതകാര്യ വകുപ്പ് മന്ത്രി ഡോ. സുല്‍കിഫ്‌ലി മുഹമ്മദ് അല്‍ ബകരി സമ്മേളനം ഉൽഘാടനം ചെയ്യും. ഈജിപ്‌ത്‌ ഗ്രാൻഡ് മുഫ്‌തി ഡോ. ശൗഖി അല്ലാം മുഖ്യപ്രഭാഷണം നടത്തും. ലോക പ്രശസ്‌ത മദ്ഹ് ഗസൽ അവതാരകൻ ഉവൈസ് റസാ ഖാദിരി പ്രകീർത്തനം അവതരിപ്പിക്കും.

ശൈഖ് മുഹമ്മദ് അവ്വ സിറിയ, ചെച്‌നിയൻ ഗ്രാൻഡ് മുഫ്‌തി ശൈഖ് സലാഹ് മസീവ്, ശൈഖ് ഉസാമ രിഫാഈ ലബനാൻ, ഡോ ഹിശാം ഖരീസ ടുണീഷ്യ, ശൈഖ് ഉസാമ മുൻസി അൽ ഹസനി മക്ക, ശൈഖ് മുഹമ്മദ് അൽ യാഖൂബി മൊറോക്കോ, ശൈഖ് മുഹമ്മദ് റാത്വിബ് നബ്‌ളൂസി തുർക്കി, ശൈഖ് അബ്‌ദുറഹ്‌മാൻ റഹൂഫ് യമാനി ചൈന, ഷൈഖ് ഔൻ ഖദ്ദൂമി ജോർദാൻ, ശൈഖ് ഫൈസൽ അബ്‌ദു റസാഖ് കാനഡ, ശൈഖ് അബു ഇസ്‌ലാം സ്വീഡൻ, ശൈഖ് മുഹമ്മദ് അബ്‌ദുല്ല ബ്രസീൽ, ശൈഖ് അബ്‌ദുൽ വാഹിദ് ഡെൻമാർക്, ശൈഖ് മുഹമ്മദ് ബിസ്‌താരി അൽബേനിയ, ശൈഖ് മഹമൂദ് അബ്‌ദുൽ ബാരി സോമാലിയ എന്നീ പണ്ഡിതർ സമ്മേളനത്തിൽ പ്രഭാഷണങ്ങൾ നടത്തും.

മർകസ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തും. സമസ്‌ത പ്രസിഡണ്ട് ഇ. സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിക്കും. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി മലേഷ്യ, സി മുഹമ്മദ് ഫൈസി, പേരോട് അബ്‌ദു റഹ്‌മാൻ സഖാഫി, ഡോ. അബ്‌ദുൽ ഹകീം അസ്ഹരി സംബന്ധിക്കും. മർകസിന്റെ ഔദ്യോഗിക യൂട്യൂബ് പേജായ www.youtube.com/markazonline ൽ സമ്മേളനം ലൈവായി സംപ്രേഷണം ചെയ്യും.

Read Also: റെയില്‍വേ ടിക്കറ്റ് ബുക്കിംഗ് കൗണ്ടറിന്റെ സമയക്രമത്തില്‍ മാറ്റം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE