ഇന്റര്‍നെറ്റ് വേഗത; ഇന്ത്യ ബഹുദൂരം പിന്നില്‍

By Trainee Reporter, Malabar News
Representational image
Ajwa Travels

ലോക്ക്ഡൗണ്‍ കാലത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ന്നതോടെ നെറ്റിന് വേഗതയില്ലെന്ന് പറഞ്ഞുള്ള പരാതികളാണ് എല്ലായിടത്തും. ഇന്റര്‍നെറ്റ് വേഗത കുറഞ്ഞത് ആഗോള പ്രതിഭാസമാണെങ്കിലും ഇന്ത്യയിലെ സ്‌ഥിതി ദയനീയമാണെന്ന് സൂചിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്.

ഓക്‌ല സ്‌പീഡ്‌ ടെസ്‌റ്റ് പുറത്തുവിട്ട കഴിഞ്ഞ മാസത്തെ ആഗോള സൂചിക പ്രകാരം നെറ്റിന്റെ വേഗതയുടെ കാര്യത്തില്‍ ഇന്ത്യ വളരെ ദൂരം പിന്നിലാണ്. മൊബൈല്‍ ഡാറ്റ സ്‌പീഡ്‌ നോക്കിയാല്‍ ലോകത്ത് 131ആം സ്‌ഥാനത്തും ഫിക്‌സഡ് ബ്രോഡ്ബാന്‍ഡിന്റെ കാര്യത്തില്‍ 70ആം സ്‌ഥാനത്തുമാണ് നമ്മള്‍.

നിലവില്‍ 12.07Mbps ശരാശരി മൊബൈല്‍ ഡൗണ്‍ലോഡ് സ്‌പീഡാണ് ഇന്ത്യയിലുള്ളത്. ഇത് അയല്‍ രാജ്യങ്ങളായ ശ്രീലങ്ക, നേപ്പാള്‍, പാക്കിസ്‌ഥാന്‍ എന്നിവിടങ്ങളിലേക്കാള്‍ കുറവുമാണ്. മാര്‍ച്ചില്‍ ഡൗണ്‍ലോഡിങ് വേഗത 10.15Mbps ആയിരുന്നു. ഇത് 12.07Mbps ലേക്ക് എത്തിയെന്നുള്ളതാണ് ഏക ആശ്വാസം. ബ്രോഡ്ബാന്‍ഡ് ഡൗണ്‍ലോഡിങ് സ്‌പീഡ് മാര്‍ച്ചില്‍ 35.98Mbps ആയിരുന്നു. ഇത് സെപ്റ്റംബറില്‍ 46.47Mbps ആയും ഉയര്‍ന്നിട്ടുണ്ട്.

സെപ്റ്റംബര്‍ മാസത്തിലെ കണക്കനുസരിച്ച് ആഗോളതലത്തില്‍ മൊബൈല്‍ ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് വേഗത യഥാക്രമം 35.96Mbps, 85.73Mbps എന്നിങ്ങനെയാണ്. 121Mbps വേഗതയുമായി ദക്ഷിണ കൊറിയയാണ് മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ഒന്നാമത്. 226.6Mbps വേഗതയുള്ള സിംഗപ്പൂരാണ് ബ്രോഡ്ബാന്‍ഡ് വേഗതയില്‍ ഒന്നാമത്.

Read also: സ്‌ത്രീകളുടെ നേതൃത്വത്തിൽ വാൾപുട്ടി നിർമാണം ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE