മാദ്ധ്യമങ്ങള്‍ക്ക് സ്റ്റേഡിയത്തില്‍ വിലക്ക്; ഐപിഎല്‍ തുടങ്ങാനിരിക്കെ കര്‍ശന നിര്‍ദേശവുമായി ബിസിസിഐ

By Staff Reporter, Malabar News
sports image_malabar news
Representational Image
Ajwa Travels

യുഎഇ: ഐപിഎല്‍ മത്സരങ്ങള്‍ തുടങ്ങാനിരിക്കെ കര്‍ശന നിര്‍ദേശങ്ങള്‍ പുറത്തിറക്കി ബിസിസിഐ. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോളുകള്‍ ഉള്ളതിനാല്‍ സ്റ്റേഡിയത്തില്‍ മാദ്ധ്യമങ്ങളെ അനുവദിക്കില്ലെന്ന് ബിസിസിഐ അറിയിച്ചു. കഴിഞ്ഞ ദിവസം ബിസിസിഐ മാച്ച് കവറേജ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച ശേഷമാണ് ഉത്തരവ്.

കോവിഡ് മൂലം യുഎഇയിലെ അടച്ച സ്റ്റേഡിയത്തിലാണ് ഇത്തവണ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിമൂന്നാമത് പതിപ്പ് നടക്കുന്നത്. മത്സരത്തിന് മുമ്പ് പത്രസമ്മേളനം ഉണ്ടാകില്ലെന്നും എല്ലാ മത്സരങ്ങള്‍ക്കും ശേഷം വെര്‍ച്വല്‍ മീഡിയ കോണ്‍ഫറന്‍സ് നടത്തുമെന്നും ബിസിസിഐ മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കി. അതേസമയം യുഎഇ മാദ്ധ്യമങ്ങള്‍ക്കായി മാത്രം മീഡിയ രജിസ്ട്രേഷന്‍ അനുവദിച്ചിട്ടുണ്ട്.

മാദ്ധ്യമ പ്രവര്‍ത്തകരെ കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി മത്സരം കവര്‍ ചെയ്യുന്നതിനോ ടീമിന്റെ പ്രാക്ടീസ് സെഷന്‍ കവര്‍ ചെയ്യുന്നതിനോ സ്റ്റേഡിയത്തിനുള്ളില്‍ അനുവദിക്കില്ല. എന്നാല്‍ ലീഗിനോടുള്ള താല്‍പ്പര്യത്തിന്റെ തോത് മനസിലാക്കുന്നുവെന്നും അതിനാലാണ് ഓരോ മത്സരത്തിനും ശേഷം വെര്‍ച്വല്‍ പത്രസമ്മേളനത്തിനുള്ള ക്രമീകരണം നിര്‍ബന്ധമാക്കിയത് ന്നും ബിസിസിഐ പറഞ്ഞു. കൂടാതെ ബിസിസിഐയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് ഓരോ മത്സരത്തിന് മുമ്പും ശേഷവും പത്രക്കുറിപ്പുകളും പതിവ് അപ്ഡേറ്റുകളും തുടര്‍ന്നും ലഭിക്കുമെന്നും ബിസിസിഐ വ്യക്തമാക്കി.

അംഗീകൃത മാദ്ധ്യമങ്ങള്‍ക്ക് ഓരോ മത്സരത്തിന്റെയും 35 ഫോട്ടോഗ്രാഫുകള്‍ ബിസിസിഐ നല്‍കും. ടൂര്‍ണമെന്റില്‍ ഉടനീളം ഈ രീതി തുടരുമെന്നും ബിസിസിഐ പ്രസ്താവനയില്‍ പറയുന്നു. കൂടാതെ പത്രക്കുറിപ്പില്‍ വെര്‍ച്വല്‍ പത്രസമ്മേളനത്തില്‍ ചേരുന്നതിനും മത്സര ദിവസങ്ങളില്‍ ടീം പ്രതിനിധികള്‍ക്ക് ചോദ്യങ്ങള്‍ അയക്കുന്നതിനും ഉള്ള വിവരങ്ങളും അടങ്ങിയിട്ടുണ്ടാവും.

National News: കാര്‍ഷിക ബില്ലിനെതിരെ പാളയത്തില്‍ പട

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE