ഇരിക്കൂർ; ഉമ്മൻ ചാണ്ടി നടത്തിയ ചർച്ചയുടെ തീരുമാനം ഇന്ന് അറിയാം

By Desk Reporter, Malabar News
'Truth has won, my conscience is my strength'; Oommen Chandy
Ajwa Travels

കണ്ണൂർ: ഇരിക്കൂറിലെ സ്‌ഥാനാർഥിയെ ചൊല്ലി കണ്ണൂർ കോൺഗ്രസിനകത്ത് ഉടലെടുത്ത പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനുള്ള ഉമ്മൻ ചാണ്ടിയുടെ ശ്രമങ്ങൾ ഫലം കാണുമോ എന്ന് ഇന്ന് അറിയാം. ഇടഞ്ഞു നിൽക്കുന്ന കോൺഗ്രസിലെ എ ഗ്രൂപ്പ് പ്രവർത്തകരെ അനുനയിപ്പിക്കാൻ ഉമ്മൻ ചാണ്ടി നേരിട്ടെത്തി നടത്തിയ ചർച്ചയിലെ തീരുമാനം ഇന്ന് തിരുവനന്തപുരത്ത് പ്രഖ്യാപിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെയും കണ്ടതിന് ശേഷമാകും അദ്ദേഹം തീരുമാനം പ്രഖ്യാപിക്കുക.

താവക്കരയിൽ കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സ്‌ഥാപനത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മണിക്കൂറോളം അനുയായികളുമായി ഉമ്മൻചാണ്ടി ചർച്ച നടത്തിയിരുന്നു. ഇതിനുശേഷം തലശ്ശേരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്ന കെപിസിസി വർക്കിങ് പ്രസിഡണ്ട് കെ സുധാകരൻ എംപിയെ കണ്ട അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങി.

പ്രശ്‌നത്തിന് പരിഹാരമാകും വരെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി സഹകരിക്കില്ലെന്നാണ് എ ഗ്രൂപ്പ് നേതൃത്വത്തിന്റെ നിലപാട്. കെസി ജോസഫ് എംഎൽഎ, സ്‌ഥാനാർഥിത്വത്തിന് പരിഗണിക്കപ്പെട്ട എ വിഭാഗം നേതാവും കെപിസിസി ജനറൽ സെക്രട്ടറിയുമായ അഡ്വ. സോണി സെബാസ്‌റ്റ്യൻ, യുഡിഎഫ് ജില്ലാ ചെയർമാൻ പിടി മാത്യു തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ആയിരുന്നു യോഗം. ജില്ലയിലെ വലിയൊരു വിഭാഗം പ്രവർത്തകരുടെ വികാരം താൻ മനസിലാക്കുന്നു എന്ന് യോഗത്തിനു ശേഷം ഉമ്മൻചാണ്ടി പറഞ്ഞിരുന്നു.

Also Read:  തിരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന ഇന്നുമുതൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE