ബ്ളാസ്‌റ്റേഴ്‌സിന്റെ വിജയകുതിപ്പിന് തടയിട്ട് ബെംഗളൂരു എഫ്‌സി

By News Bureau, Malabar News
Ajwa Travels

തിലക് മൈതാൻ: ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ 10 മൽസരങ്ങളിൽ തോൽവിയറിയാതിരുന്ന ബ്ളാസ്‌റ്റേഴ്‌സിന്റെ കുതിപ്പ് അവസാനിപ്പിച്ച് ബെംഗളൂരു എഫ്‌സി. എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ളാസ്‌റ്റേഴ്‌സിനെ ബെംഗളൂരു പരാജയപ്പെടുത്തിയത്. റോഷൻ സിങ് നയോറമാണ് ബെംഗളൂരുവിനായി വിജയഗോൾ നേടിയത്.

വിജയത്തോടെ ബെംഗളൂരു പോയിന്റ് പട്ടികയിൽ നാലാം സ്‌ഥാനത്തെത്തി. 14 മൽസരങ്ങളിൽ നിന്ന് 20 പോയിന്റാണ് ടീമിനുള്ളത്. അതേസമയം തോറ്റെങ്കിലും പട്ടികയിൽ മൂന്നാം സ്‌ഥാനത്ത് തുടരുകയാണ് ബ്ളാസ്‌റ്റേഴ്‌സ്. 12 മൽസരങ്ങളിൽ നിന്ന് 20 പോയിന്റാണ് ടീമിന്റെ സമ്പാദ്യം.

കോവിഡ് ഏൽപ്പിച്ച ആഘാതം മഞ്ഞപ്പടയുടെ ഇന്നത്തെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചു. 18 ദിവസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ടീം ബെംഗളൂരുവിനെതിരേ കളിക്കാനിറങ്ങിയത്. മൽസരം ആരംഭിച്ചത് മുതൽ ബ്ളാസ്‌റ്റേഴ്‌സ് തനത് ശൈലിയിൽ ആക്രമിച്ച് കളിച്ചപ്പോൾ ബെംഗളൂരുവും ഛേത്രിയുടെ നേതൃത്വത്തിൽ ആക്രമണ ശൈലിയിലുള്ള കളിയാണ് പുറത്തെടുത്തത്.

മൽസരത്തിന്റെ ഏഴാം മിനിറ്റിൽ ബ്ളാസ്‌റ്റേഴ്‌സിന്റെ പെരേര ഡയസിന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് സൈഡ് നെറ്റിലിടിച്ചു. 43ആം മിനിറ്റിൽ ബ്ളാസ്‌റ്റേഴ്‌സിന്റെ നിഷു കുമാറിന്റെ മികച്ച ലോങ്റേഞ്ചർ ബെംഗളൂരു പോസ്‌റ്റിനെ മുട്ടി കടന്നുപോയി. ഇതിനിടയിൽ ബെംഗളൂരുവിനും മികച്ച അവസരങ്ങൾ ലഭിച്ചിരുന്നു.

രണ്ടാം പകുതിയിൽ സഹലിന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് അത് ലക്ഷ്യത്തിലെത്തിക്കാനായില്ല. 55ആം മിനിറ്റിൽ ബെംഗളൂരുവിന് ബ്ളാസ്‌റ്റേഴ്‌സ് ബോക്‌സിന് തൊട്ടുപുറത്തുനിന്ന് ഫ്രീകിക്ക് ലഭിച്ചു. കിക്കെടുത്ത റോഷൻ സിങ് നയോറമിന് തെറ്റിയില്ല. തകർപ്പൻ കിക്കിലൂടെ പന്ത് വലയിലെത്തിച്ച് റോഷൻ ബെംഗളൂരുവിന് ലീഡ് സമ്മാനിക്കുകയായിരുന്നു.

Most Read: പ്രതി ചാടിപ്പോയതിൽ പോലീസുകാർക്ക് വീഴ്‌ച; അന്വേഷണ റിപ്പോർട് സമർപ്പിച്ചു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE