കരയുദ്ധത്തിന് ഇസ്രയേൽ, ഗാസയിൽ കൂട്ടപലായനം; മുന്നറിയിപ്പുമായി യുഎൻ

ഒഴിഞ്ഞുപോകണമെന്ന ഇസ്രയേൽ മുന്നറിയിപ്പിനെ തുടർന്ന് വടക്കൻ ഗാസയിൽ നിന്ന് ആളുകളുടെ കൂട്ടപലായനം തുടരുകയാണ്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ നാല് ലക്ഷം പേർ പലായനം ചെയ്‌തതായാണ് ഔദ്യോഗിക കണക്ക്.

By Trainee Reporter, Malabar News
palastine- isarael clash
Representational Image
Ajwa Travels

ടെൽ അവീവ്: ഇസ്രയേൽ-ഹമാസ് യുദ്ധം പത്താം ദിവസത്തിലേക്ക്. പത്താം ദിനവും സംഘർഷത്തിന് ഒട്ടും അയവില്ല. ഗാസയിലെ ആശുപത്രികളിലെ ഇന്ധന ശേഖരം 24 മണിക്കൂറിനകം തീരുമെന്ന് യുഎൻ മുന്നറിയിപ്പ് നൽകി. പതിനായിരക്കണക്കിന് രോഗികൾ അപകടത്തിലാകുമെന്നും യുഎൻ അറിയിച്ചു. വെള്ളവും ഭക്ഷണവും മറ്റു അവശ്യ സാധനങ്ങളും കിട്ടാതെ ഗാസയിലെ ജനജീവിതം പൂർണമായും ദുരിതത്തിലായി.

അതിനിടെ, കരയുദ്ധത്തിന് തയ്യാറായി അതിർത്തിയിൽ ഇസ്രയേൽ സൈന്യം തുടരുകയാണ്. ഒഴിഞ്ഞുപോകണമെന്ന ഇസ്രയേൽ മുന്നറിയിപ്പിനെ തുടർന്ന് വടക്കൻ ഗാസയിൽ നിന്ന് ആളുകളുടെ കൂട്ടപലായനം തുടരുകയാണ്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ നാല് ലക്ഷം പേർ പലായനം ചെയ്‌തതായാണ് ഔദ്യോഗിക കണക്ക്. അതിനിടെ, പലസ്‌തീനിൽ കുടുങ്ങിയ വിദേശികളെ ഉൾപ്പടെ ഒഴിപ്പിക്കുന്നതിനായി ഈജിപ്‌ത്‌ റാഫാ ഗേറ്റ് ഇന്ന് തുറക്കും.

അതേസമയം, ഇസ്രയേലിനെതിരായ ചൈനീസ് നീക്കം നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യയുടെ വിദേശകാര്യ വൃത്തങ്ങൾ അറിയിച്ചു. ഇറാൻ ഇടപെട്ടാലുള്ള വൻ സംഘർഷ സാധ്യതയും വിലയിരുത്തപ്പെടുന്നുണ്ട്. ഇതിനായി ഇന്ത്യയും തയ്യാറായി കഴിഞ്ഞു. ചൈന ഇറാനെ സഹായിച്ചേക്കുമെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. ഇസ്രയേൽ പ്രതിരോധ പരിധി കടന്നെന്ന് ചൈന നേരത്തെ പ്രസ്‌താവിച്ചിരുന്നു.

ഗാസയിൽ ഇസ്രയേൽ ആക്രമണം തുടർന്നാൽ കാഴ്‌ചക്കാരാവില്ലെന്ന് ഇറാൻ പ്രസിഡണ്ട് ഇബ്രാഹിം റെയ്‌സി പ്രതികരിച്ചിട്ടുണ്ട്. നാസികൾ ചെയ്‌തത്‌ ഇപ്പോൾ ഇസ്രയേൽ അവർത്തിക്കുന്നുവെന്നും ഇറാൻ പ്രസിഡണ്ട് ആരോപിച്ചിരുന്നു. ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാൻ ചൈന ഇടപെടണമെന്നും ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു. ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെയാണ് ഇറാന്റെ ഇടപെടലുണ്ടായിരിക്കുന്നത്.

ആക്രമണത്തിൽ ഇതുവരെ ഇരുപക്ഷത്തുമായി 3900ത്തോളം ആളുകളാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. അതിനിടെ, 126 സൈനികരെ ഹമാസ് ബന്ദികളാക്കിയെന്ന് സ്‌ഥിരീകരിച്ചു ഇസ്രയേൽ രംഗത്തെത്തിയിട്ടുണ്ട്. അതിർത്തി കടന്ന് ഇസ്രയേലിലെത്തിയ ഹമാസ് സായുധ സംഘം ബന്ദികളാക്കിയതിൽ 126 സൈനികരുണ്ടെന്നാണ് ഇസ്രയേൽ വ്യക്‌തമാക്കിയത്‌. ബന്ദികളാക്കിയ പൗരൻമാരുടെ എണ്ണമോ മറ്റു വിവരങ്ങളോ സ്‌ഥിരീകരിക്കാൻ ഇസ്രയേലിനായിട്ടില്ല.

അതേസമയം, വടക്കൻ ഗാസയിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞു പോകാൻ ആവർത്തിച്ച ഇസ്രയേൽ കരയുദ്ധം ഉടനെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഗാസയിൽ ഇസ്രയേലിന്റെ വ്യോമാക്രമണം തുടരുകയാണ്. മരണസംഖ്യയും ഉയരുകയാണ്. ടെൽ അവീവിനെ ലക്ഷ്യമാക്കി ഹമാസും നിരവധി റോക്കറ്റുകൾ തൊടുത്തു. ഇസ്രയേൽ സേനയുടെ മുന്നറിയിപ്പിനെ തുടർന്ന് തെക്കൻ ഗാസയിലേക്ക് നീങ്ങിയവരുടെ വാഹനവ്യൂഹത്തിന് നേരെയും റോക്കറ്റാക്രമണം നടന്നു.

Most Read| നിയമസഭാ തിരഞ്ഞെടുപ്പ്; ആദ്യഘട്ട സ്‌ഥാനാർഥി പട്ടിക പുറത്തുവിട്ടു കോൺഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE