തന്റെ സ്‌ഥാനാർഥിത്വം തീരുമാനിക്കുന്നത് സമൂഹ മാദ്ധ്യമങ്ങളല്ല; പി ജയരാജൻ

By Syndicated , Malabar News
p jayarajan
Ajwa Travels

കണ്ണൂർ: തന്നെ മൽസരിപ്പിക്കേണ്ടത് സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രതികരിക്കുന്നവല്ലെന്ന് പി ജയരാജൻ. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിലാണ് കണ്ണൂരിൽ പി ജയരാജന്റെ സ്‌ഥാനാർഥിത്വം ചർച്ചയാകുന്നത്. സമൂഹ മാധ്യമങ്ങളിലടക്കം ഇക്കാര്യത്തിൽ സംവാദങ്ങൾ പുരോഗമിക്കവെയാണ് തന്റെ നിലപാട് ജയരാജൻ വ്യക്‌തമാക്കിയത്.

തന്റെ സ്‌ഥാനാർഥിത്വം തീരുമാനിക്കേണ്ടത് സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രതികരിക്കുന്നവല്ലെന്നും തീരുമാനമെടുക്കേണ്ടത് സിപിഎം സംസ്‌ഥാന കമ്മറ്റിയാണെന്നും ജയരാജൻ കണ്ണൂരിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. വരുന്ന തിരഞ്ഞെടുപ്പിൽ താനുൾപ്പെടെ ആരെല്ലാം മൽസര രംഗത്ത് ഉണ്ടാവണം എന്ന ചർച്ച പോലും സിപിഎമ്മിൽ തുടങ്ങിയിട്ടില്ല. സമൂഹ മാദ്ധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങളെ താൻ ഗൗരവത്തോടെ കാണുന്നില്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

Read also: വഴിതടയൽ സമരം; സംഘ്പരിവാർ നേതാക്കൾക്ക് എതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE