വഴിതടയൽ സമരം; സംഘ്പരിവാർ നേതാക്കൾക്ക് എതിരെ കേസ്

By Trainee Reporter, Malabar News
arrest
Representational Image
Ajwa Travels

തലശ്ശേരി: കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ അണ്ടലൂർ കാവിനടുത്ത് റോഡിൽ കൂട്ടം ചേർന്ന് കുത്തിയിരുന്ന് മാർഗ്ഗതടസം സൃഷ്‌ടിച്ചതിന് സംഘ്പരിവാർ നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ പോലീസ് കേസെടുത്തു. സംഘ്പരിവാർ നേതാക്കളായ വി മണിവർണൻ, പിവി ശ്യാംമോഹൻ, ഇവി അഭിലാഷ്, ദിവ്യ ചെള്ളത്ത്, വി പ്രീജ, എ ജിനചന്ദ്രൻ, സി സുജേഷ് തുടങ്ങി തിരിച്ചറിഞ്ഞ 15 പേർ ഉൾപ്പടെ കണ്ടാലറിയാവുന്ന 200 ആളുകൾക്ക് എതിരെയാണ് ധർമടം പോലീസ് കേസെടുത്തത്.

അണ്ടലൂർ കാവിലേക്ക് കഴിഞ്ഞ ദിവസം നാമജപയാത്ര നടത്തിയ നേതാക്കളെയും പ്രവർത്തകരെയും കാവിന് സമീപം പൂവാടൻ പ്രകാശൻ സ്‌മാരക മന്ദിരത്തിന് അടുത്ത് പോലീസ് തടഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് റോഡിൽ കുത്തിയിരുന്ന് പ്രവർത്തകർ പ്രതിഷേധ സമരം നടത്തിയത്.

Read also: ഓടിക്കൊണ്ടിരുന്ന ട്രെയിന്റെ എഞ്ചിൻ വേർപെട്ടു; സംഭവം കൊച്ചിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE