പനാജി: ഐഎസ്എല്ലില്‍ ഇന്ന് ഹൈദരാബാദ് എഫ്‍സി-ജംഷഡ്‌പൂര്‍ എഫ്‍സി പോരാട്ടം. പോയിന്റ് പട്ടികയില്‍ കേരള ബ്ളാസ്‌റ്റേഴ്‌സിന് തൊട്ടുപിന്നിലായി നിൽക്കുന്ന രണ്ട് ടീമുകളെന്ന പ്രത്യേകതയുണ്ട് ഇവർക്ക്. ഇരു ടീമുകളും സീസണിലെ 12ആം റൗണ്ട് മൽസരത്തിനാണ് ഇറങ്ങുന്നത്. ജംഷഡ്‌പൂരിന് 19ഉം ഹൈദരാബാദിന് 17ഉം പോയിന്റ് വീതമുണ്ട്.
ഇന്ന് ജയിക്കുന്ന ടീമിന് ബ്ളാസ്‌റ്റേഴ്‌സിനെ പിന്തള്ളി പോയിന്റ് പട്ടികയിൽ ഒന്നാം സ്‌ഥാനത്തേക്ക് ഉയരാന്‍ കഴിയും. ജംഷഡ്‌പൂര്‍ കഴിഞ്ഞ രണ്ട് കളിയും ജയിച്ചപ്പോള്‍ അവസാന മൂന്ന് മൽസരത്തില്‍ ഒന്നിലും ജയിക്കാന്‍ ഹൈദരാബാദിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ പരിശീലനത്തിന് ഇറങ്ങാത്തത് ജംഷഡ്‌പൂരിന് തിരിച്ചടിയായേക്കും.
Read Also: സുധാകരനെ തിരുത്താൻ കോൺഗ്രസിന് കഴിഞ്ഞില്ലെങ്കിൽ ജനങ്ങൾ തിരുത്തും; എ വിജയരാഘവൻ